|    Jan 18 Wed, 2017 3:05 am
FLASH NEWS

കുടിവെള്ള ക്ഷാമം: പൊയ്യ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ ധര്‍ണ നടത്തി

Published : 13th April 2016 | Posted By: SMR

മാള: പൊയ്യ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം മുന്‍നിര്‍ത്തി അടിയന്തിര പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യത്തിന് അനുവാദം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യു ഡി എഫ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. തുടര്‍ന്ന് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നിടങ്ങളില്‍ വിഷുദിനം മുതല്‍ ടാങ്കറില്‍ വെള്ളമെത്തിക്കാമെന്നാണ് പഞ്ചായത്ത് സെക്രട്ടറി എം ബി പ്രസാദ് ഉറപ്പു നല്‍കിയത്. പ്രതിപക്ഷ യു ഡി എഫ് അംഗങ്ങളായ ടി എ തോമസ്,ടി കെ കുട്ടന്‍ ,കെ എ വക്കച്ചന്‍, റംല നൗഷാദ്, ശുഭ സജീവ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. പഞ്ചായത്തിന്റെ നിരവധി പ്രദേശങ്ങളില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണനുഭവിക്കുന്നത്. പലഭാഗത്തും ഉപ്പുവെള്ള ഭീഷണിയുള്ളതിനാല്‍ വളരെയേറെ ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. പൈപ്പുവെള്ളമാണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കലാണ് എത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക