|    Aug 18 Sat, 2018 8:14 pm
FLASH NEWS

കുടിവെള്ള കിണറിനു സമീപം മാലിന്യം തള്ളി: പ്രതിഷേധവുമായി നാട്ടുകാര്‍

Published : 9th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കുടിവെള്ള കിണറിന് സമീപം മാലിന്യം തള്ളിയെന്ന് ആരോപിച്ച് പാണ്ടിക്കാട് പ്രദേശവാസികള്‍ നഗരസഭ കാര്യാലയത്തിന് മുമ്പില്‍ ബഹളംവച്ചു. ഇന്നലെ വൈകുന്നേരം കൊണ്ടോട്ടി നഗരസഭ ഓഫിസിനു മുമ്പിലാണ് സംഭവം. കൊണ്ടോട്ടി അങ്ങാടിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് റോഡിലെ വാഹന വര്‍ക്ക്‌ഷോപ്പ് നഗരസഭ പൊളിച്ച് നീക്കിയിരുന്നു. പൊളിച്ച സാമാഗ്രികള്‍ നഗരസഭയുടെ മുന്‍വശത്ത് വയലില്‍ കൂട്ടിയിട്ടിരുന്നു.
ഇതിനു സമീപത്തായാണ് പാണ്ടിക്കാട് മേഖലയിലേയ്ക്കുളള കുടിവെള്ള കിണറുള്ളത്. വര്‍ക്ക് ഷോപ്പിലെ ഗ്രീസുള്‍പ്പടെയുളള മാലിന്യങ്ങള്‍ ലോറിയില്‍ തളളിയതറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രദേശവാസികള്‍ നഗരസഭയ്ക്കു മുമ്പില്‍ ബഹളം വയ്്ക്കുകയായിരുന്നു.
പ്രശ്‌നം വഷളായതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ അധികൃതര്‍ തയ്യാറായി. ഇതിനിടയിലാണ് മറ്റൊരു ലോഡുമായി ലോറിയെത്തിയത്. ഇതോടെ നാട്ടുകാര്‍ കുപി—തരായി വാഹനം തടയുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss