|    Mar 29 Wed, 2017 1:01 pm
FLASH NEWS

കുടിവെള്ള കലാപം പടരുന്നു; ലാത്തൂരിലെ നിരോധനാജ്ഞ കൂടുതല്‍ പ്രദേശങ്ങളിലേക്ക്

Published : 6th April 2016 | Posted By: swapna en

water war
പര്‍ഭാനി(മഹാരാഷ്ട്ര): കുടിവെള്ള ക്ഷാമം  രൂക്ഷമായ ലാത്തൂരിലെ നിരോധനാജ്ഞ സര്‍ക്കാര്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.രണ്ടാഴ്ച മുമ്പാണ് ലാത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇന്ന് പര്‍ഭാനി പ്രദേശത്തേക്കും നിരോധനാജ്ഞാ നീട്ടി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് നീട്ടുമെന്നാണ് റിപ്പോര്‍ട്ട്. മെയ്യ് 31 വരെയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളവുമായി വരുന്ന ടാങ്കുകള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലാത്തൂരിലെ പ്രധാനപ്പെട്ട ആറു വാട്ടര്‍ ടാങ്കുകള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിനായി ജനങ്ങള്‍ ഇവിടെ പരസ്പരം കലഹിക്കുകയാണ്. അങ്കണവാടികളില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കുട്ടികളെ ഇന്ന് തിരിച്ചയച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day