|    Sep 20 Thu, 2018 2:02 pm
FLASH NEWS

കുടിവെള്ളമെത്തിച്ച് മാതൃകയായി സാംസ്‌കാരിക വേദി

Published : 9th June 2018 | Posted By: kasim kzm

ചാവക്കാട്: ഒരാഴ്ചയായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നഗരസഭയിലെ 1, 32 വാര്‍ഡുകളിലെ 100ല്‍പ്പരം വീടുകളില്‍ വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്തു. പുത്ത ന്‍കടപ്പുറം യുവജന കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ് കുടിവെള്ളമെത്തിച്ചത്. ഇവിടെയുള്ള കുടിവെള്ളസ്രോതസുകളില്‍ ചെളിയും ഉപ്പുരസവും കലര്‍ന്നതിനാല്‍ കുടിവെള്ളത്തിനായി വാട്ടര്‍ അതോറിറ്റിയുടെ ടാപ്പുകള്‍ മാത്രമാണ് ആശ്രയം.
ഇടവിട്ട ദിവസങ്ങളിലാണ് ഈ വെള്ളം കിട്ടുക. ഒരാഴ്ചയായി ഇതിലും വെള്ളമെത്താതായതോടെയാണ് ജനങ്ങള്‍ ദുരിതത്തിലായത്.ഇതോടെ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ പ്രവാസിയായ പണിക്കവീട്ടില്‍ മുത്തലിബിന്റെ സഹായത്തോടെ കുടിവെള്ളം വിതരണം ചെയ്യുകയായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ടി എം ഹനീഫ ഉദ്ഘാടനം ചെയ്തു. കെ എച്ച് ഷാഹു, യുവജന അംഗങ്ങളായ സി നൗഷാദ്, മേത്തി റസാക്ക്, എ സി സറൂക്ക്, ടി എം ഇഖ്ബാല്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss