|    Nov 18 Sat, 2017 2:51 am

കുടിവെള്ളമെടുക്കുന്ന കിണറ്റിലെ മാലിന്യം നീക്കണമെന്നാവശ്യം

Published : 1st October 2016 | Posted By: Abbasali tf

ചാവക്കാട്: ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ കുടിവെള്ളമെടുക്കുന്ന കിണറ്റിലെ മാലിന്യം നീക്കണമെന്നാവശ്യമുയരുന്നു. ദേശീയപാതയില്‍ ചേറ്റുവയ്ക്ക് പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന കിണറ്റില്‍ ചണ്ടിയും പായലും നിറഞ്ഞിരിക്കുകയാണ്. ഒന്നാംവാര്‍ഡിലെ മാടക്കായി, കോട്ടപരിസരം, ചിപ്ലിമാട് എന്നീ ഭാഗങ്ങളിലേയ്ക്കുള്ള പൈപ്പ് ലൈനുകളിലേയ്ക്ക് ഇവിടെനിന്നാണ് വെള്ളം പമ്പു ചെയ്യുന്നത്. നിരവധി കുടുംബങ്ങളാണ് ഈ കിണറ്റില്‍നിന്നും അടിക്കുന്ന വെള്ളം കുടിവെള്ളമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഈ പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനും ടാപ്പുകളും ഉണ്ടെങ്കിലും കുറെനാളായി ഈ ഭാഗത്തേയ്ക്ക് ജലവിതരണം നടക്കാറില്ല. ഇതിനാല്‍ ഈ കിണറ്റില്‍നിന്നും പമ്പു ചെയ്യുന്ന വെള്ളമാണ് നിരവധി കുടുംബങ്ങള്‍ക്ക് ഏക ആശ്രയം. എത്രയും പെട്ടെന്ന് കിണറ്റില്‍ കെട്ടിക്കിടക്കുന്ന ചണ്ടിയും മാലിന്യങ്ങളും നീക്കി ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക