|    Feb 24 Fri, 2017 12:37 am

കുടിവെള്ളമില്ല; താണിപ്പാടം കോളനിക്കാര്‍ നെട്ടോട്ടമോടുന്നു

Published : 25th October 2016 | Posted By: SMR

കാളികാവ്: പഞ്ചായത്തിലെ താണിപ്പാടം കോളനിയിലെ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ തുലാമാസത്തിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. പഞ്ചായത്തിലെ പാറശ്ശേരി വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് വര്‍ഷങ്ങളായി കുടിവെള്ളം നീറിപ്പുകയുന്ന പ്രശ്‌നമാണ്. ഇത് പരിഹരിക്കുവാന്‍ അധികൃതര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് കോളനിയിലെ കുടംബശ്രീ പ്രവര്‍ത്തകയായ ശ്രീജ മുകേഷ് പറയ്യുന്നു. കോളനിക്കടുത്തായി ജലനിധി പദ്ധതിയുണ്ടെങ്കിലും ദലിതുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടേക്ക് മാത്രം വെള്ളം എത്തുക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. വാര്‍ഡ് അംഗം റഫീഖ തിരഞ്ഞെടുപ്പ് കാലത്ത് താന്‍ ജയിച്ചുവന്നാല്‍ ആറുമാസത്തിനകം കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് നടപ്പായില്ല. കുടിവെള്ളത്തിനായി പദ്ധതികളോ കിണറുകളോ ഇല്ലാത്തതിനാല്‍ ഇവിടത്തെ വീട്ടമ്മമാര്‍ ഏറെ ദൂരം താണ്ടി ഒരു സ്വകാര്യ വ്യക്തിയുടെ കിണറില്‍നിന്നാണ് പാടുപെട്ട് വെള്ളം ശേഖരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക