|    May 27 Sat, 2017 3:41 pm
FLASH NEWS

കുടിവെള്ളമില്ല; കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ ദുരിതത്തില്‍

Published : 18th April 2016 | Posted By: SMR

കാഞ്ഞങ്ങാട്: പ്രാഥമികാവശ്യത്തിന് പോലും വെള്ളമില്ലാതെ കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ ദുരിതത്തില്‍. ഒന്നരമാസമായി ഡിപ്പോയില്‍ വെള്ളമില്ലാതായിട്ട്. ഡിപ്പോയില്‍ താമസിക്കുന്ന 35 ഓളം ജീവനക്കാര്‍ ഇതുമൂലം ദുരിതത്തിലാണ്.
ഇവര്‍ക്ക് രാവിലെ കുടിക്കാനോ കുളിക്കോനോ വസ്ത്രങ്ങളലക്കാനോ പ്രാഥമികാവശ്യത്തിനോ വെള്ളമില്ല. തൊട്ടടുത്ത ചെമ്മട്ടംവയല്‍ വില്ലേജ് ഓഫിസിന് സമീപത്തെ കുഴല്‍ കിണറിനെയാണ് ഇതുവരെ ജീവനക്കാര്‍ ആശ്രയിച്ചിരുന്നത്.അതിലും വെള്ളമില്ലാതെയായിരിക്കുകയാണ്.
ബസുകള്‍പോലും കഴുകാതായിട്ട് ആഴ്ചകളായെന്ന് ജീവനക്കാര്‍ പറയുന്നു. ഡിപ്പോയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കിണര്‍ കുഴിക്കാനാരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെയായും കരാര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. തുടര്‍പ്രവൃത്തികള്‍ നടന്നിട്ടില്ല. ഇപ്പോള്‍ കിണര്‍ വറ്റിവരണ്ട നിലയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day