|    Mar 30 Thu, 2017 10:17 pm
FLASH NEWS

കുടിവെള്ളത്തില്‍ വിഷാംശം കലര്‍ന്നതായി പ്രചാരണം

Published : 15th August 2016 | Posted By: SMR

വൈപ്പിന്‍: കുടിവെള്ളത്തില്‍ വിഷാംശം കലര്‍ന്നെന്ന തെറ്റായ പ്രചാരണം വൈപ്പിനില്‍ ജനങ്ങളെ ആശങ്കയിലാക്കി. പുഴമലീകരണം സംബന്ധിച്ച് പെരിയാര്‍ സംരക്ഷണ സമിതിക്കാര്‍ നടത്തിയ വാഹന പ്രചാരണമാണ് തെറ്റിദ്ധാരണക്ക് കാരണമായത്.
ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയതിനെതുടര്‍ന്ന് പോലിസ് ഇടപെട്ട് റാലി നിര്‍ത്തിവയ്പ്പിച്ചു. ഫോണിലൂടെയും വാട്ട്‌സ് ആപ്പിലൂടെ തെറ്റായ വിവരം  അതിവേഗതയില്‍ എല്ലായിടങ്ങളിലേക്കും പാഞ്ഞു. ജലഅതോറിറ്റി അസി. എന്‍ജിനീയര്‍, ഞാറക്കല്‍, മുനമ്പം പോലിസ്, പത്രലേഖകര്‍ എന്നിവരിലേക്കും നിരന്തരം ഫോണ്‍ കോളുകള്‍ എത്തി.
കലക്റ്റീവ് ഫോര്‍ റൈറ്റ് ടു ലിവ് എന്ന സംഘടന രാവിലെ മുനമ്പത്തുനിന്ന് ആരംഭിച്ച പെരിയാര്‍ സംരക്ഷണയാത്രയുടെ മുന്നില്‍ പോയിരുന്ന വാഹനത്തില്‍നിന്നുള്ള അനൗണ്‍സ്‌മെന്റാണ് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയത്. തങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ന്നു എന്ന രീതിയിലായിരുന്നു പ്രചാരണം.
ഇത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പോലിസ് രംഗത്തെത്തിയതോടെ പോലിസിനുമേല്‍ സംഘാടകര്‍ തട്ടിക്കയറിയതായും പരാതിയുണ്ട്. ഇതേതുടര്‍ന്നാണ് പോലിസ് പരിപാടി നിര്‍ത്തിവപ്പിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
വാഹനത്തില്‍ മൈക്ക് ഉപയോഗിച്ചു പ്രചാരണം നടത്താനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറഞ്ഞു.
ആശങ്കപരന്നതോടെ വൈപ്പിന്‍കരയിലെ ജനങ്ങളാകെ കുടിവെള്ള പൈപ്പുകളില്‍ വാല്‍വ് അടയ്ക്കുകയും ശേഖരിച്ച വെള്ളം ഒഴുക്കിക്കളയുകയും ചെയ്തു.
തെറ്റായ വിവരം പരന്നതോടെഗള്‍ഫില്‍നിന്നുവരെ ഫോണ്‍ സന്ദേശങ്ങളെത്തി. എവിടെനിന്നാണ് ഇത്തരമൊരു പ്രചാരണമുണ്ടായതെന്ന് ആദ്യം ആര്‍ക്കും പിടികിട്ടിയില്ല. ഇത് വാട്ടര്‍ അതോറിറ്റി എഇയെയും പോലിസിനെയും വട്ടംകറക്കി.
ഉച്ചയോടെ കുടുങ്ങാശേരിയില്‍വച്ചാണ് പരിപാടിയുടെ ഭാരവാഹികളായ രണ്ടുപേരെയും അനൗണ്‍സ്‌മെന്റ് വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തത്.
തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനും അനുവാദമില്ലാതെ മൈക്ക് ഉപയോഗിച്ചതിനും കേസെടുത്ത്  ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ തങ്ങള്‍ അനുമതി വാങ്ങിയിരുന്നെന്നും ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള പ്രചാരണമൊന്നും നടത്തിയില്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day