|    Apr 26 Wed, 2017 1:48 am
FLASH NEWS

കുടിവെള്ളത്തിന് ദുര്‍ഗന്ധം; മുപ്പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍

Published : 3rd November 2016 | Posted By: SMR

മട്ടാഞ്ചേരി: കുടിവെള്ളത്തിന് കറുത്ത നിറവും ദുര്‍ഗന്ധവുമായതോടെ മുപ്പതോളം വീട്ടുകാര്‍ ദുരിതത്തിലായി. മട്ടാഞ്ചേരി ടിഡി ഈസ്റ്റ് റോഡില്‍ ആനകെട്ട് പറമ്പില്‍ താമസിക്കുന്നവര്‍ക്കാണ് കഴിഞ്ഞ അഞ്ചു ദിവസമായി ദുര്‍ഗന്ധവും നിറവുമുള്ള കുടിവെള്ളം ലഭിക്കുന്നത്. ബന്ധപ്പെട്ട അധികാരികളോടും കൗണ്‍സിലറോടും പരാതിപ്പെട്ടിട്ടും നടപടികള്‍ ആവുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തങ്ങളുടെ ദീപാവലി ആഘോഷങ്ങള്‍ക്കും കുടിവെള്ളം വിലങ്ങുതടിയായെന്ന് ഇവര്‍ ആരോപിച്ചു. അടിയന്തരമായി കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day