|    Aug 21 Tue, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കുടിവെള്ളത്തിന് തര്‍ക്കം; 15കാരന്‍ കൊല്ലപ്പെട്ടു

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതുവിതരണ പൈപ്പില്‍ നിന്ന് കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു 15കാരന്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ കജുരിഗാസിലാണ് സംഭവം. മുഹമ്മദ് അസീമെന്ന ബാലനാണ് കൂടെയുണ്ടായിരുന്ന മൂന്നു ചെറുപ്പക്കാരുടെ ആക്രമണത്തില്‍ മരിച്ചത്. പൊതുവെ ശാന്തസ്വഭാവക്കാരനായ അസീം തന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കൂട്ടുകാരുടെകൂടെ വെള്ളമെടുക്കാന്‍ പോയതെന്നു 16കാരിയായ സഹോദരി ഗുലഫ്‌സ പറഞ്ഞു. പൈപ്പിനടുത്തെത്തിയ കൂട്ടുകാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും തര്‍ക്കം മൂര്‍ഛിച്ചതിനെ തുടര്‍ന്നു മര്‍ദ്ദനമേറ്റു അസീം കൊല്ലപ്പെടുകയുമായിരുന്നു. ദിവസത്തില്‍ രണ്ടു തവണ മേഖലയില്‍ ഡല്‍ഹി ജലബോര്‍ഡിന്റെ കുടിവെള്ള വിതരണമുണ്ടെങ്കിലും അസീമിന്റെ വീടുനടുത്ത് പൈപ്പുകളില്ലാത്തതിനാലാണ് ഇവര്‍ മറ്റിടങ്ങളില്‍ പോയി വെള്ളം ശേഖരിക്കുന്നത്. അതേസമയം, സംഭവത്തിനു പിന്നില്‍ കൂടിവെള്ളപ്രശ്‌നമല്ലെന്നും പ്രതികളിലൊരാളുടെ കൂടുംബം തങ്ങളുമായി നേരത്തെതന്നെ പ്രശ്‌നത്തിലായിരുന്നുവെന്നും ഇതാവാം അക്രമത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നും അസീമിന്റെ മാതാവ് നസ്‌റീന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss