|    Jul 16 Mon, 2018 6:23 pm
FLASH NEWS

കുടിവെള്ളത്തിനായി ചീപ്രം കോളനിക്കാരുടെ നെട്ടോട്ടം

Published : 11th September 2017 | Posted By: fsq

 

അമ്പലവയല്‍: ശുദ്ധജലം കിട്ടാനില്ലാത്തതിനാല്‍ ചീപ്രം കോളനിയിലെ 25ല്‍പരം കുടുംബങ്ങള്‍ മണ്‍കുഴികള്‍ കുഴിച്ച് അതിലെ കലക്കവെള്ളം ഉപയോഗിക്കുന്നു. സമീപത്തെ കാരാപ്പുഴ ഡാം റിസര്‍വോയറില്‍ നിന്ന് വീട്ടാവശ്യങ്ങള്‍ക്ക് വെള്ളമെടുത്ത് ഉപയോഗിച്ചുവന്നിരുന്നവരാണ് ചീപ്രം കോളനിക്കാര്‍. മുട്ടില്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്നതും മേപ്പാടി പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന പാക്കം പ്രദേശത്തുമാണ് ചീപ്രം കോളനി. കോളിഫോം ബാക്ടീരിയയുടെ അളവ് ഏറിയതിനാല്‍ കാരാപ്പുഴ റിസര്‍വോയറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന പരിശോധനാ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. അതിനുശേഷം പഞ്ചായത്ത് മുന്‍കൈയെടുത്ത് ടാങ്കറില്‍ വെള്ളമെത്തിച്ചിരുന്നു. ഇപ്പോള്‍ ഒരുമാസക്കാലമായി അതു നിലച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കുഴികള്‍ കുഴിച്ച് അതിലെ വെള്ളമാണ് കോളനിയിലെ കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. സമീപത്തെ ഒരു സ്വകാര്യ റിസോര്‍ട്ടുകാര്‍ കനിഞ്ഞതുകൊണ്ടാണ് തിരുവോണ ദിവസത്തിലെങ്കിലും കോളനിയിലെ കുടുംബങ്ങള്‍ക്ക് അല്‍പം നല്ല വെള്ളം കിട്ടിയത്. പ്രശ്‌നത്തിന് പരിഹാരമായി കോളനിക്ക് വേണ്ടി ഒരു കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss