|    Jun 19 Tue, 2018 2:26 pm
FLASH NEWS

കുടിവെള്ളത്തിനായി ഗോത്രവര്‍ഗകുടുംബങ്ങള്‍ നെട്ടോട്ടത്തില്‍

Published : 25th January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: കുടിവെള്ളത്തിനായി നെട്ടോട്ടമോടി 60ഓളം ഗോത്രവര്‍ഗ കുടുംബങ്ങള്‍. ടൗണിനോട് ചേര്‍ന്നുള്ള മാനിക്കുനി പണിയകോളനിയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. കോളനിയിലെ കിണറുകള്‍ വറ്റിയതിനു പുറമെ കുടിവെള്ള പദ്ധതയില്‍ നിന്നുള്ള ജലവതരണവും നിലച്ചു. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്നുകിടക്കുന്ന മാനിക്കുനി പണിയകോളനിയിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കോളനിയില്‍ നാലു കിണറുകള്‍ ഉണ്ടെങ്കിലും ഇതില്‍ രണ്ടെണ്ണത്തിലെ വെള്ളം വറ്റി. മറ്റ് രണ്ടു കിണറുകളിലെ വെള്ളം ഉപയോഗ്യശൂന്യമാണ്. ഇതോടെ കോളനിയിലെ 60ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ദൂരസ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനു പുറമെ മലിനജലം പാത്രങ്ങളില്‍ നിറച്ച് രണ്ടുദിവസം കഴിഞ്ഞ്, ഇതും കോളനിയിലെ പല കുടുംബങ്ങളും ഉപയോഗിക്കുന്നുണ്ട്്. നൂല്‍പ്പുഴയിലെ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ശുദ്ധജല വിതരണം ആഴ്ചയില്‍ രണ്ടു ദിവസം ഉണ്ടായിരുന്നു. എന്നാല്‍, ഒരാഴ്ചയായി ഇതും നിലച്ചിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളിലും ഈ കോളിനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. കോളനിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലും കുടിവെള്ളം കിട്ടാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കണമെന്നാണ് ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss