|    Apr 25 Wed, 2018 12:28 pm
FLASH NEWS

കുടിവെള്ളക്ഷാമം രൂക്ഷം; ധര്‍ണ നടത്തി

Published : 7th March 2018 | Posted By: kasim kzm

പത്തനംതിട്ട: നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇടതുപക്ഷ നഗരസഭാ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ഓഫിസിനു മുന്‍പില്‍ ധര്‍ണ നടത്തി.  നഗരത്തില്‍ വെള്ളം ടാങ്കര്‍ ലോറികളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
സിപിഎം ജില്ലാ കമ്മറ്റിയംഗം അഡ്വ റ്റി സക്കീര്‍ ഹുസൈന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു എല്‍ഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ വി മുരളിധരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം പത്തനംതിട്ട ലോക്കല്‍ സെക്രട്ടറി കെ അനില്‍കുമാര്‍, പി കെ അനീഷ്, വി എ ഷാജഹാന്‍, ആര്‍ ഹരീഷ്,അബ്ദുള്‍ ഷുക്കൂര്‍ ,ശുഭ കുമാര്‍ റ്റി.ആര്‍, പി വി  അശോക് കുമാര്‍, റെജീനാ ബീവി, വി ആര്‍ ജോണ്‍സണ്‍, അബ്ദുള്‍ റഹീം മാക്കാര്‍, തോമസ് പി ചാക്കോ, പി കെ ജയപ്രകാശ്, രോഹിണി കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss