|    Oct 22 Mon, 2018 11:53 pm
FLASH NEWS

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കണ്ണന്‍കാട്ട് റെഗുലേറ്ററി കംബ്രിഡ്ജ് സ്ഥാപിക്കും: മേഴ്‌സിക്കുട്ടിയമ്മ

Published : 31st January 2017 | Posted By: fsq

 

ശാസ്താംകോട്ട: രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കണ്ണന്‍കാട്ട് റെഗുലേറ്ററി കം ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് തൊഴില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ സിഡിഎസ് വാര്‍ഷികവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹി—ക്കുകയായിരുന്നു മന്ത്രി. അഷ്ടമുടികായലില്‍ നിന്ന് ഉപ്പുവെള്ളം കണ്ണന്‍കാട്ട് ഭാഗത്ത് കയറാതെ വേര്‍തിരിച്ചുനിര്‍ത്തുന്ന റഗുലേറ്ററി കം ബ്രിഡ്ജ് സ്ഥാപിച്ചാല്‍ മൈനാഗപ്പള്ളി, പടിഞ്ഞാറെകല്ലട, ചവറ എന്നീപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം ശ്വാശ്വതമായി പരിഹരിക്കുന്നതിന് പുതിയ പദ്ധതി കമ്മീഷന്‍ ചെയ്യാനാകും. മൈനാഗപ്പള്ളി പഞ്ചായത്തില്‍ പുതിയതായി നിര്‍മിച്ച ഏഴ് കുഴല്‍കിണറുകള്‍ കമ്മീഷന്‍ ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കും. ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളുടേയും കുടുംബശ്രീ സ്‌നേഹനിധി പദ്ധതിയുടേയും ഉദ്ഘാടനം കോവൂര്‍കുഞ്ഞുമോന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരളോല്‍സവവിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണം ആര്‍ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ജവഹര്‍ ഭവനപദ്ധതിയുടെ ആദ്യഗഡുവിതരണവും ആള്‍ ഇന്ത്യവെറ്റിനറി റിസര്‍ച്ചില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ആര്‍ പ്രമോദിനേയും  മികച്ച ദേശീയ അധ്യാപകനുള്ള അവാര്‍ഡ് നേടിയ സദാശിവനേയും കേരള സര്‍വകലാശാലയില്‍ നിന്നും റാങ്ക് നേടിയ വീണ, സി എസ് ശില്‍പ എന്നിവരേയും കുടുംബശ്രീ കുടുംബാഗവും എംഫില്‍ ജേതാവ് ഭാഗ്യലക്ഷ്മിയേയും ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം ശിവശങ്കരപിള്ള അനുമോദിച്ചു. എല്‍പി സ്‌കൂള്‍കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് വാങ്ങിയകുട്ടികളെ ബ്ലോക്ക് അംഗം മുബീനയും, പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ് വാങ്ങിയ കുട്ടികളെ തോമസ് വൈദ്യനും ഏറ്റവും നല്ല കുടുംബശ്രീ യൂനിറ്റിനെ കൃഷ്ണകുമാരിയും അനുമോദിച്ചു. നൂറുതൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലാളികളെ ബ്ലോക്ക് അംഗം രാജീവ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി മുന്‍പഞ്ചായത്ത് പ്രസിഡന്റ് വൈ എ സമദ് ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ രാഗിണി, ശിവന്‍പിള്ള, ശാന്തകുമാരിയമ്മ അംഗങ്ങളായ ഫാത്തിമാബീബി, വൈ ഷാജഹാന്‍, ടി മോഹനന്‍, നജീബ്, ജലജ, ബിന്ദു, കെ രാധാകൃഷ്ണന്‍, രജനീ സുനില്‍, കൊച്ചുവേലുമാസ്റ്റര്‍, രാധികാഗോപന്‍, അനൂപ്കുമാര്‍, ഷിജുകോശി, മുരളീധരന്‍പിള്ള, അമ്പിളി, പുഷ്പകുമാരി, ലതിക, സെക്രട്ടറി എഫ് അലക്‌സ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss