|    Jun 23 Sat, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുടിവെള്ളം വിലകൂട്ടി മറിച്ച് വില്‍ക്കുന്നത് അനേ്വഷിക്കണം

Published : 21st January 2017 | Posted By: fsq

 

തിരുവനന്തപുരം: ജല അതോറിറ്റിയില്‍ നിന്നു തുച്ഛമായ വിലയ്ക്കു കുടിവെള്ളം വാങ്ങി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പത്തിരട്ടി വിലയ്ക്കു മറിച്ചുവില്‍ക്കുന്നതിനെക്കുറിച്ച് അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, ജല അതോറിറ്റി എംഡി, ജില്ലാകലക്ടര്‍ എന്നിവര്‍ ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. 1000 ലിറ്റര്‍ കുടിവെള്ളത്തിന് ജല അതോറിറ്റി ഈടാക്കുന്നത് 60 രൂപയാണ്. എന്നാല്‍ 5,500 ലിറ്റര്‍ വെളളം 2000 രൂപയ്ക്കാണു സ്വകാര്യ വ്യക്തികള്‍ വിതരണം ചെയ്യുന്നത്. 10,000 ലിറ്റര്‍ വെള്ളം 3,500 രൂപയ്ക്കാണു വില്‍ക്കുന്നത്. വേനല്‍ക്കാലത്ത് ജനങ്ങള്‍ കുടിവെള്ളത്തിനു പരക്കംപായുമ്പോഴാണ് അധികൃതരുടെ മൗനാനുവാദത്തോടെ കുടിവെള്ള കച്ചവടം പൊടിപൊടിക്കുന്നതെന്നു പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കുടിവെള്ള ടാങ്കറില്‍ തന്നെ കെട്ടിടനിര്‍മാണത്തിനുള്ള വെള്ളം കൊണ്ടുപോവാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss