|    Feb 27 Mon, 2017 8:01 am
FLASH NEWS

കുടിവെള്ളം മുടങ്ങാതിരിക്കാന്‍ ജലക്ഷേമപദ്ധതികള്‍ അനിവാര്യം: മന്ത്രി

Published : 1st December 2016 | Posted By: SMR

കണ്ണൂര്‍: ജനക്ഷേമ പ്രവര്‍ത്തനങ്ങളെന്ന പോലെ ജലക്ഷേമപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. അഴുക്കി ല്‍ നിന്ന് അഴകിലേക്ക് എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തി ല്‍ സംഘടിപ്പിക്കുന്ന ജലസമൃദ്ധി-വൃക്ഷസമൃദ്ധി പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നദീതടസംസ്‌കാരമാണ് ഇന്ത്യയുടെ പൈതൃകം. അടുത്ത മഹായുദ്ധം ജലത്തിന് വേണ്ടിയായിരിക്കുമെന്നാണ് പ്രവചനം. ഇത്തരമൊരവസ്ഥ മുന്നില്‍ കണ്ട് ഒരു തുള്ളിവെള്ളം പോലും ഇനി പാഴാവരുത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വൃക്ഷസമൃദ്ധി പദ്ധതിക്ക ായുള്ള തൈ വിതരണവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി സംസാരിച്ചു. ജില്ലയിലെ പുഴ-വൃക്ഷസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ കര്‍മപദ്ധതികളെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്ലാന്‍ കോ-ഓഡിനേറ്റര്‍ കെ വി ഗോവിന്ദന്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ രാജന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പങ്കെടുത്തു. പ്രകൃതി സമ്പത്തിന്റെ സംരക്ഷണത്തിലൂടെ മാത്രമേ സ്ഥായിയായ വികസനം സാധ്യമാവൂ എന്ന സന്ദേശവുമായി ഗ്രാമ-ബ്ലോക്ക്-നഗരസഭാ വികസന വകുപ്പുകളുമായി ചേര്‍ന്നാണ് ജില്ലയില്‍ ജലസമൃദ്ധി-വൃക്ഷസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day