|    Jan 21 Sat, 2017 11:56 am
FLASH NEWS

കുടിവെള്ളം കിട്ടാന്‍ മാര്‍ഗമില്ല; പഞ്ചായത്തംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി എന്‍ജിനീയറെ തടഞ്ഞു

Published : 12th April 2016 | Posted By: SMR

തൊടുപുഴ: ഇരട്ടയാര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റി തൊടുപുഴ എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ ഇരട്ടയാര്‍ പഞ്ചയാത്ത് പ്രസിഡന്റ് അനിയമ്മ ജോസഫിന്റെ നേതൃത്വത്തിലുള്ള മെംബര്‍മാര്‍ തടഞ്ഞുവച്ചു.ഇന്നലെ രാവിലെ 10നാണ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ ഒന്നര മണിക്കൂര്‍ തടഞ്ഞുവച്ചത്.
പ്രശ്‌നത്തിനു 15ാം തിയ്യതിക്കു മുന്‍പ് പരിഹാരം കാണാമെന്ന് എന്‍ജിനീയര്‍ പറഞ്ഞതോടെയാണ് പഞ്ചായത്തംഗങ്ങള്‍ സമരം അവസാനിപ്പിച്ചത്.1995 ല്‍ ത്വരിത ഗ്രാമീണ ശുദ്ധജല പരിപാടിയ്ക്ക് തുടക്കം കുറിച്ചിരുന്നു.പദ്ധതിക്ക് ഇതുവരെ 11 കോടി രൂപ ചെലവഴിച്ചു.
1995ല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു മുന്‍പ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന പി ജെ ജോസഫാണ്. ഇരട്ടയാര്‍ പഞ്ചായത്തിലെ 5200 കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.എന്നാല്‍ 10 പൈപ്പുകളില്‍ മാത്രമാണ് ഇപ്പോള്‍ കുടിവെള്ളമെത്തുന്നത്.110 പൈപ്പുകളില്‍ ജലമെത്തുന്നില്ല.ഇതിനു കാരണമായി വാട്ടര്‍ അതോറിറ്റി പറയുന്നത് ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് പാഞ്ചായത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നതെന്നാണ്.
അതുകൊണ്ട് വെള്ളം പമ്പ് ചെയ്യുമ്പോള്‍ സമ്മര്‍ദം കൂടി പൈപ്പുകള്‍ പൊട്ടുന്നു. 21 വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് പൈപ്പുകള്‍.നികുതിയായി എല്ലാ മാസവും 3200 രൂപ വീതം അടച്ചുകൊണ്ടിരിക്കുകയാണ്. ഇരട്ടയാര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന അഞ്ച് സ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ചാണ് ജലവിതരണ സംവിധാനമൊരുക്കിയത്. എന്നാല്‍ ഒരിടത്തും ഇതുവരെ ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പൈപ്പിടാതെ കരാറുകാരന് പണം നല്‍കിയെന്ന ഗുരുതരമായ ആരോപണവും പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു.ജലക്ഷാമം രൂക്ഷമായതോടെ കലക്ടറെ സമീപിച്ചെങ്കിലും ഇലക്ഷന്‍ പ്രഖ്യാപനമുണ്ടായത് മൂലം എസ്ടി കോളനിയില്‍ മാത്രം വെള്ളമെത്തിക്കാമെന്നു പറഞ്ഞു.
വേനല്‍ രൂക്ഷമായപ്പോ ല്‍ ഡാമിന്റെ സമീപത്തു താമസിക്കുന്നവര്‍ ദാഹമകറ്റാന്‍ ചെറിയ കുളങ്ങള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മൂലമറ്റത്തു നിന്നെത്തിയ കെഎസ്ഇബി അധികൃതര്‍ കുളം കുത്തിയവര്‍ക്കെതിരെ കട്ടപ്പന പോലിസില്‍ പരാതി നല്‍കി കേസെടുക്കുകയാണ് ചെയ്തത്.
ഉദ്യോഗസ്ഥ തലത്തില്‍ ഇത്തരത്തിലൊരു നീക്കമാണ് ജനപ്രതിനിധികളെ ക്ഷുഭിതരാക്കിയത്. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ നേതൃത്വത്തിലാണ് എക്‌സിക്്യൂട്ടിവ് എ ന്‍ജിനീയറെ തടഞ്ഞത്.15നു വാട്ടര്‍ അതോറിറ്റിയുടെ അടിയന്തര യോഗം കൂടി പ്രശ്‌ന പരിഹാരത്തിനു അടിയന്തര നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ എക്‌സികൂട്ടിവ് എന്‍ജിനീയര്‍ നന്ദകുമാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക