|    May 24 Wed, 2017 6:13 am
FLASH NEWS

കുടിവെള്ളം കിട്ടാതെ അമ്പതോളം വീട്ടുകാര്‍

Published : 17th October 2016 | Posted By: Abbasali tf

പൂച്ചാക്കല്‍: വാഗ്ദാനങ്ങള്‍ ജലരേഖയായി. കുടിക്കാന്‍ ഒരു തുളളി വെളളം പോലുമില്ലാതെ അമ്പതോളം വീട്ടുകാര്‍ വലയുന്നു. സഹികെട്ട വീട്ടമ്മമാര്‍ കാലിക്കുടവുമായി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമരം നടത്തി. പാണാവളളി പഞ്ചായത്ത് 11-ാം വാര്‍ഡ് പൂച്ചാക്കല്‍ ജെട്ടി പ്രദേശത്തെ വീട്ടമ്മമാരാണ് കഴിഞ്ഞ ദിവസം പാണാവളളി ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കാലിക്കുടവുമായി സമരം നടത്തിയത്. അമ്പതോളം വീട്ടുകാര്‍ താമസിക്കുന്ന തീരദേശ മേഖലയായ ഇവിടെ കുടിവെളളം കിട്ടാക്കനിയായിട്ടു വര്‍ഷങ്ങളായി. കുടങ്ങളും, പാത്രങ്ങളുമായി വളളങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ കുടിവെളളം ശേഖരിക്കാന്‍ പോകുന്നതു ഇവിടത്തെ സ്ഥിരം കാഴ്ചകളാണ്. തെരഞ്ഞെടുപ്പു സമയത്ത് കുടിവെളളത്തിനു പരിഹാരം കണ്ടില്ലായെങ്കില്‍ വോട്ട് ബഹിഷ്‌കരണം നടത്താന്‍ തയാറായ പ്രദേശവാസികളെ ഓരോ രാഷ്ട്രിയ പാര്‍ട്ടിക്കാര്‍ നേരില്‍ കണ്ടു വാഗ്ദാനം നടത്തിയെങ്കിലും പിന്നിട് ആരും തിരിഞ്ഞു നോക്കിയിട്ടില്ലായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.ജെട്ടി ഭാഗത്തെക്കുളള പുതിയ റോഡ് വെട്ടിപ്പൊളിച്ചു പൈപ്പ്‌ലൈന്‍ ഇടുന്നതിനു തടസമുളളതിനാലാണ് ജപ്പാന്‍ ശുദ്ധജലം എത്തിക്കാ ന്‍ കഴിയാത്തത് എന്നാണു പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എ.എം. ആരിഫ് എംഎല്‍എ, പാണാവളളി പഞ്ചായത്ത് അധികൃതര്‍, ജലഅഥോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇന്ന് 11 മണിക്ക് പഞ്ചായത്ത് ഓഫിസില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day