|    Sep 21 Fri, 2018 7:25 pm

കുടിവെളളവിതരണം തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനം വേണ്ട: ജില്ലാ വികസന സമിതി

Published : 29th January 2017 | Posted By: fsq

 

തൃശൂര്‍: കുടിവെളളവിതരണത്തിന് തടസ്സമുണ്ടാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും ജലക്ഷാമം തീരുന്നതുവരെ വേണ്ടെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. നടത്തറ-വട്ടുകല്ല്, മുടിക്കോട്-മണ്ണുത്തി പൈപ്പ് ലൈന്‍ പ്രവര്‍ത്തി ഫെബ്രുവരി 13 നകം പൂര്‍ത്തിയാക്കണം. കാട്ടുതീ പ്രതിരോധിക്കുന്നതിന് ഫയര്‍ ലൈന്‍ നിര്‍മാണപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. മണലിപ്പുഴ കൈയേറ്റം സര്‍വ്വെ നടത്തി അതിര്‍ത്തി നിശ്ചയിക്കും. പുഴയില്‍ രുപം കൊണ്ടിട്ടുളള മണല്‍കൂനകള്‍ നീക്കം ചെയ്യുന്നതിന് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഇറിഗേഷന്‍ വകുപ്പിന് സമിതി നിര്‍ദ്ദേശം നല്‍കി. ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇല്ലാത്ത, മാലിന്യപ്രശ്‌നം നേരിടുന്ന എടക്കുന്നിയില്‍ കോര്‍പറേഷന്‍ കുടിവെളളമെത്തിക്കാന്‍ കാലതാമസം വരുത്തരുതെന്നും വികസന സമിതി ഓര്‍മിപ്പിച്ചു. വികസ സമിതി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളുടെ അന്വേഷണ റിപോര്‍ട്ട് അടുത്ത യോഗത്തിന് 5 ദിവസം മുന്‍പ് ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. നാഷണല്‍ ഹൈവേ അതോറിറ്റിയെ സമിതിയിലേക്ക് ക്ഷണിക്കാനും യോഗം തീരുമാനിച്ചു. ഫെബ്രുവരി 18 ലെ താലൂക്ക് തല ജനസമ്പര്‍ക്കപരിപാടിയ്ക്ക് ജില്ലയില്‍ 5700 അപേക്ഷ ലഭിച്ചിട്ടുണ്ട്. വിവിധ വകുപ്പികളുടെതായി ലഭിച്ചിട്ടുളള അപേക്ഷകളുടെ നിജസ്ഥിതി അറിയുന്നതിന് ജില്ലാ തല ഉദ്യോഗസ്ഥര്‍ കലക്ടറേറ്റിലെ ഇ-ഡിസ്ട്രിക്റ്റ് വിഭാഗവുമായി ബന്ധപ്പെടണം. േെൃരീഹഹ.സലൃ@ിശര.ശി. എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക്  ലറശേെൃശര.േസലൃമഹമ.ഴീ്.ശി വെബ് സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ അറിയാനുളള വിലാസവും പാസ് കോഡും ലഭിക്കും. ഫോണ്‍ 9495091484. കടുത്ത വരള്‍ച്ച നേരിടുന്ന ജില്ലയില്‍ ശുദ്ധ ജലമെത്തിക്കുന്നതില്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ വികസന സമിതി നിര്‍ദ്ദേശിച്ച 34 വിഷയങ്ങളില്‍ 27 എണ്ണത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാന-കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഡിസംബര്‍ മാസത്തെ പ്രവര്‍ത്തന പുരോഗതിയും യോഗം അവലോകാനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്‍ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ ബി ഡി ദേവസ്സി, ഗീത ഗോപി, അഡ്വ. കെ രാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ യു ഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss