|    Oct 20 Fri, 2017 6:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കുടിയൊഴിപ്പിച്ചവര്‍ ദീപശിഖാ പ്രയാണം തടഞ്ഞു

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റൊ:   ഒളിംപിക്‌സിനു തിരിതെളിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സുരക്ഷാ ഭീഷണിയുയര്‍ത്തി   ഒളിംപിക്‌സ് വേദിയിലേക്കുള്ള ദീപശിഖാ പ്രയാണം  തടസപ്പെടുത്തി. വ്യാഴാഴ്ച പ്രാദേശിക സമയം 9.15 നാണു ദീപശിഖ റിയോ നഗരത്തിലെത്തിയത്.
റിയോ മേയര്‍ ദീപശിഖ ഏറ്റെടുത്ത് ഒളിംപിക്‌സ് വേദിയിലേക്കുള്ള പ്രയാണത്തിനിടെയാണ് ചേരിനിവാസികളും സുരക്ഷാ സൈന്യവുമായി സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ദീപശിഖാ പ്രയാണം നഗരത്തില്‍ പ്രദിക്ഷണം നടത്താതെ പാതിവഴിയില്‍ ഉപേക്ഷിച്ചു.
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. മയക്കു മരുന്നു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് അറിയിച്ചത്.
എന്നാല്‍ ഒളിമ്പിക്‌സിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട ചേരി (ഫവേല) നിവാസികളുടെ പ്രതിധേഷമാണു നടന്നതെന്നും അതിനെ മയക്കുമരുന്നു സംഘത്തിന്റെ ആക്രമണമായി പോലീസ് ചിത്രീകരിക്കുകയായിരുന്നെന്നും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റിയോ ഒളിംപിക്‌സിന്റെ നടത്തിപ്പിനായി മുടക്കുന്ന കോടിക്കണക്കിനു രൂപ ഫവേലകളുടെ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ച ശേഷം ഇത് നാലാം തവണയാണു ദീപശിഖാ പ്രയാണത്തിനു നേരേ ആക്രമണം നടക്കുന്നത്.
ഒളിംപിക്‌സിന്റെ ഒരുക്കങ്ങളുടെ ഭാഗമായി 14 റിയോ ഫവേലകളാണു പൂര്‍ണമായും കുടിയൊഴിപ്പിക്കപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക