|    Jul 19 Thu, 2018 12:11 am
FLASH NEWS

കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല; എസ്ഡിപിഐ കുടിയിറക്കല്‍ വിരുദ്ധ സമിതി

Published : 6th September 2017 | Posted By: fsq

 

കൊച്ചി: ദേശീയപാത 17 വികസിപ്പിക്കാന്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഏറ്റെടുത്ത മുപ്പത് മീറ്റര്‍ വീതിയില്‍ നിര്‍മാണം നടത്താതെ വീണ്ടും കുടിയൊഴിപ്പിക്കാന്‍ അധികൃതര്‍ നടത്തുന്ന  നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ കുടിയിറക്കല്‍ വിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ വി എം ഫൈസല്‍. റോഡ് വികസനത്തിന് ആരും എതിരല്ല. എന്നാല്‍ പാവങ്ങളുടെ ഭൂമി തട്ടിപ്പറിച്ചെടുത്ത് പാലിയേക്കര മോഡലില്‍ സ്വകാര്യ കുത്തകകള്‍ക്ക് ടോള്‍ പിരിവിന് നല്‍കുന്ന പദ്ധതിയെ കണ്ണടച്ച് പിന്തുണക്കാനാവില്ല.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനങ്ങള്‍ വിട്ട് കൊടുത്ത മുപ്പത്  മീറ്റര്‍ വീതിയില്‍ ആറുവരിപ്പാത നിര്‍മാണം തുടങ്ങാന്‍ ഇക്കാലമത്രയും കഴിയാതിരുന്ന സര്‍ക്കാറാണ് വീണ്ടും ഭൂമിയേറ്റെടുക്കാന്‍ ശ്രമിക്കുന്നത്.ഒരിക്കല്‍ കുടിയൊഴിഞ്ഞ് പിറകോട്ട് മാറി താമസിക്കുന്ന ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ളവരെ വീണ്ടും തെരുവിലെറിയാനുള്ള പദ്ധതിക്ക് ഇടത് സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുത്.  ഇരകളാക്കപ്പെടുന്നവരെ സംഘടിപ്പിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ കുടിയിറക്കല്‍ വിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ വി എം ഫൈസല്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss