|    Nov 16 Fri, 2018 1:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുടിയേറ്റ വിരുദ്ധ നടപടി; യുഎസില്‍ ഇന്ത്യക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍

Published : 15th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസില്‍ കുടിയേറ്റ വിരുദ്ധ നടപടിയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 100ഓളം പേരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. യുഎസ് കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്ന 45 വിദേശികള്‍ ഹൂസ്റ്റണില്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു.
അഞ്ചു ദിവസമായി അതിര്‍ത്തി പ്രദേശങ്ങളില്‍ യുഎസ് എമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരുകയാണ്. അറസ്റ്റിലായവരില്‍ എത്ര ഇന്ത്യന്‍ പൗരന്‍മാരുണ്ടെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, മെക്‌സികോ, ഗ്വാട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ചിലി, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.
അനധികൃതമായി കുടിയേറിയവരെയും നാടുകടത്തപ്പെട്ട ശേഷം നിയമം ലംഘിച്ച് വീണ്ടും കുടിയേറിയവരെയുമാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരേ ക്രമിനില്‍ കേസുകള്‍ നിലനില്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റില്ലെന്നും എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആയിരിക്കും ഇവരുടെ കേസ് കൈകാര്യ ചെയ്യുകയെന്നും അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss