|    Jul 22 Sun, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കില്ല : നെതന്യാഹു

Published : 29th September 2017 | Posted By: fsq

 

തെല്‍അവീവ്: വെസ്റ്റ് ബാങ്കിലെയും ജൂലാനിലെയും കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ഒഴിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഗസയിലെ കുടിയേറ്റ കേന്ദ്രങ്ങളെ ഒഴിപ്പിക്കാനുള്ള മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ തീരുമാനം ഇസ്രായേലിനു യാതൊരു സമാധാനവും നല്‍കിയിട്ടില്ല. സമാധാനം സ്ഥാപിക്കാനുള്ള മാര്‍ഗം അതല്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം അതിവേഗം വര്‍ധിച്ചുവരുകയാണെന്ന ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ  പ്രഖ്യാപനം.കുടിയേറ്റം നിങ്ങള്‍ക്ക് എപ്രകാരം പ്രധാനമാണോ അത്രതന്നെ എനിക്കും അത് പ്രധാനമാണ്. അതുകൊണ്ട് ഇസ്രായേല്‍ ഭൂമിയില്‍നിന്ന് ഒരു കുടിയേറ്റക്കാരനെയും ഒഴിപ്പിക്കില്ല. രാഷ്ട്രത്തോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല; സമാധനം സ്ഥാപിക്കാനുള്ള മാര്‍ഗം അതല്ല എന്നതുകൊണ്ടുമാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss