|    Dec 17 Mon, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കുടിയേറ്റത്തില്‍ സെന്റിനലുകള്‍ മാതൃക; വിവാദ പരാമര്‍ശവുമായി ആസ്‌ത്രേലിയന്‍ സെനറ്റര്‍

Published : 29th November 2018 | Posted By: kasim kzm

കാന്‍ബറ: കുടിയേറ്റ വിഷയത്തില്‍ രാജ്യം സ്വീകരിക്കേണ്ട നിലപാട് ആന്തമാനിലെ സെന്റിനല്‍ ഗ്രോത്രത്തിന്റേതാണെന്ന് ആസ്‌ത്രേലിയന്‍ സെനറ്റര്‍ പൗളിന്‍ ഹാന്‍സണ്‍. ചെറിയ തോതിലുള്ള കുടിയേറ്റം പോലും തങ്ങളുടെ സംസ്‌കാരത്തെയും ജീവിതത്തെയും അപകടപ്പെടുത്തുമെന്ന സെന്റിനലുകളുടെ സംസ്‌കാരം അതുല്യമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും പൗളിന്‍ പറഞ്ഞു.
സെന്റിനല്‍ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ വംശജനായ ജോണ്‍ അലന്‍ ചൗ അമ്പേറ്റു മരിച്ച സംഭവത്തെ താരതമ്യപ്പെടുത്തിയാണ് പൗളിന്‍ ഹാന്‍സണിന്റെ പ്രതികരണം. അതിര്‍ത്തി സംരക്ഷിക്കാനായി സെന്റിനല്‍ വിഭാഗക്കാര്‍ നടത്തിയ ചെറുത്തുനില്‍പിനെ അപലപിക്കുകയില്ലെന്നും പോളിന്‍ പറഞ്ഞു. ഏഷ്യക്കാരെയും മുസ്‌ലിംകളെയും ആസ്‌ത്രേലിയയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് നിലപാടുള്ള പൗളിന്‍ ഹാന്‍സണ്‍ ആദിവാസി വിരുദ്ധതയുടെ പേരിലും കുപ്രസിദ്ധിയാര്‍ജിച്ച സെനറ്ററാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss