|    Nov 13 Tue, 2018 4:00 am
FLASH NEWS
Home   >  Editpage  >  Second edit  >  

കുടിയേറ്റക്കാര്‍ക്കൊരു പാര്‍ട്ടി

Published : 6th November 2018 | Posted By: kasim kzm

കുടിയേറ്റക്കാരോടുള്ള യൂറോപ്പിന്റെയും അമേരിക്കയുടെയും വിപ്രതിപത്തി ആശങ്കാകുലമായൊരു ആഗോള പ്രശ്‌നമാണ്. മുന്‍ കോളനികളില്‍ നിന്ന് തൊഴില്‍ തേടിയെത്തുന്നവരോട് ഇംഗ്ലണ്ടും ഫ്രാന്‍സും മറ്റും വിരോധം പ്രകടിപ്പിക്കുന്നുവെങ്കില്‍, തുര്‍ക്കി വംശജരാണ് ജര്‍മനിയുടെയും ഓസ്ട്രിയയുടെയും തലവേദന. അമേരിക്കയില്‍ ഈ വിരോധം ആവിഷ്‌കരിക്കപ്പെടുന്നത് വംശീയ ആക്രമണങ്ങളിലൂടെയാണ്. നവനാത്‌സിസവും തീവ്രയാഥാസ്ഥിതികത്വവും മുളപൊട്ടി വളരുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഈ അവസ്ഥയ്‌ക്കെതിരായി ഓസ്ട്രിയയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനമാണ് ദി മൈഗ്രന്റ് ലിസ്റ്റ്. തുര്‍ക്കി വംശജനായ ഹകാന്‍ ഗോര്‍ദു രൂപീകരിച്ച ഈ പാര്‍ട്ടി 2020ല്‍ തലസ്ഥാന നഗരമായ വിയന്നയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ഇപ്പോള്‍ 183 അംഗങ്ങളുള്ള ഓസ്ട്രിയന്‍ പാര്‍ലമെന്റില്‍ ഏഴു പേര്‍ കുടിയേറ്റ പശ്ചാത്തലം ഉള്ളവരാണ്. കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും തുര്‍ക്കി വംശജരായ മുസ്‌ലിംകള്‍. ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന തങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മതിയായ പ്രാതിനിധ്യം ഇല്ലെന്നാണ് അവരുടെ പരാതി. ഈ കുടിയേറ്റ രാഷ്ട്രീയത്തിന് ഉര്‍ദുഗാന്റെ ആശീര്‍വാദമുണ്ടെന്നത് രഹസ്യമല്ലതാനും. ഈ സ്വത്വബോധം സൃഷ്ടിക്കുന്ന സമ്മര്‍ദ രാഷ്ട്രീയത്തിന്റെ പരിണാമം എങ്ങനെയായിരിക്കും എന്നതു പ്രവചനാതീതമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss