|    Jul 16 Mon, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുടിയേറ്റം നിയന്ത്രിക്കാനുള്ള തീരുമാനവുമായി ബ്രിട്ടന്‍

Published : 7th September 2017 | Posted By: fsq

 

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍നിന്നു ബ്രിട്ടനിലേക്കു വിദഗ്ധ തൊഴിലാളികള്‍ എത്തുന്നത് രാജ്യത്തിനു ഗുണകരമാണെങ്കിലും കുടിയേറ്റം നിയന്ത്രിക്കപ്പെടേണ്ടതാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്. വര്‍ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്ന കാരണത്താലാണ് കുടിയേറ്റം നിയന്ത്രിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി. കുടിയേറ്റം സമൂഹത്തിലുണ്ടാക്കുന്ന ദോഷകരമായ സ്വാധീനം കാണാതിരുന്നുകൂടാ എന്നും അവര്‍ പറഞ്ഞു. എന്നാല്‍, വിദഗ്ധ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള വരവ് നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം വ്യക്തമായ ക്രൂരതയാണെന്നാണു രാജ്യത്തെ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss