|    Feb 23 Fri, 2018 10:23 am
FLASH NEWS
Home   >  Editpage  >  Second edit  >  

കുടിയേറ്റം അത്ര മോശമല്ല

Published : 4th August 2017 | Posted By: fsq

 

സങ്കുചിത ദേശീയത ശക്തിപ്പെടുമ്പോഴാണ് രാജ്യാതിര്‍ത്തികള്‍ വലിയ മതില്‍ കെട്ടി സംരക്ഷിക്കുന്നത്. എന്നാല്‍, സാമ്പത്തിക ശാസ്ത്രപരമായി ഒട്ടും യുക്തിയില്ലാത്തതാണ് ഈ സമീപനം. അതിര്‍ത്തികള്‍ തുറന്നിടുന്നതാണ് സാമ്പത്തിക വളര്‍ച്ചയ്ക്കു കൂടുതല്‍ സഹായിക്കുക. യുഎസിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ മൈക്കേല്‍ ക്ലെമന്‍സ്, കുടിയേറ്റം ഉദാരമാക്കിയാല്‍ ഏതാണ്ട് 78 ട്രില്യണ്‍ (ഒരു ട്രില്യണ്‍ = ഒരു ലക്ഷം കോടി) ഡോളറിന്റെ ലാഭമുണ്ടാവുമെന്നു പറയുന്നു. ലോകത്തെ ഏറ്റവും വില കൂടിയ ചരക്ക് മനുഷ്യാധ്വാനമാണ്. അതിന് ഏറ്റവും കൂടുതല്‍ വില കിട്ടുന്ന സ്ഥലത്തേക്ക് കുടിയേറാനാണ് മനുഷ്യര്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, നൈജീരിയയില്‍ നിന്ന് ഒരു യുവാവ് അമേരിക്കയിലെത്തിയാല്‍ നൂറിരട്ടിയാണ് അയാള്‍ക്കു വരുമാനമുണ്ടാവുക. പല പാശ്ചാത്യരാജ്യങ്ങളിലും തൊഴിലാളികളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ആ പ്രവണത തുടര്‍ന്നാല്‍ അത്തരം രാജ്യങ്ങള്‍ പിന്നോട്ടടിക്കാനാണ് സാധ്യത. കുടിയേറ്റം മൂലം തദ്ദേശീയര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വരുന്നതുകൊണ്ടല്ല കേരളീയര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്. കൂടുതല്‍ ഉദാരമായ കുടിയേറ്റ നിയമങ്ങള്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം ജനങ്ങള്‍ വന്‍തോതില്‍ നാടുവിടാറില്ല. കുടിയേറ്റക്കാര്‍ പൊതുവില്‍ തദ്ദേശീയരേക്കാള്‍ ഉല്‍പാദനക്ഷമതയുള്ളവരുമാണ്. അവര്‍ സാമൂഹിക ഛിദ്രത ഉണ്ടാക്കുമെന്ന ആരോപണത്തിനും അടിസ്ഥാനമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss