|    Nov 19 Mon, 2018 1:10 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കുടിക്കാന്‍ കടല്‍ജലം

Published : 30th August 2018 | Posted By: kasim kzm

ഭൂമിയിലെ ശുദ്ധജല തടാകങ്ങളും നദികളും കടുത്ത മലിനീകരണത്തിനാണ് വിധേയമായത്. ഗംഗയടക്കമുള്ള പുണ്യനദികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നദികള്‍ ആധുനിക കാലത്ത് കുപ്പച്ചണ്ടിവാഹിനികളായാണ് രൂപം മാറിയത്. മാലിന്യം തടയാന്‍ വമ്പിച്ച തോതില്‍ ധനം ചെലവാക്കുന്നുണ്ടെങ്കിലും വലിയ പ്രയോജനമൊന്നും കാണുന്നില്ല.
അതിനാല്‍ ശുദ്ധജലക്ഷാമം രൂക്ഷമാവുകയാണ്. പരിഹാരമായി കടല്‍വെള്ളം ശുദ്ധീകരിക്കുകയാണ് പല രാജ്യങ്ങളും. ഇക്കാര്യത്തില്‍ ചൈനയാണ് മുന്നില്‍. ചൈനയിലെ അമിത വികസനക്കുതിപ്പ് അതിന്റെ ശുദ്ധജല സ്രോതസ്സുകളെ അതികഠിനമായാണ് രോഗാതുരമാക്കിയത്. ചൈനയിലെ 140 കോടി വരുന്ന ജനങ്ങളില്‍ വലിയ ഭാഗത്തിന് ശുദ്ധജലം കിട്ടാന്‍ വഴിയൊന്നുമില്ലാത്ത അവസ്ഥയാണ്.
കടല്‍ജലം ശുദ്ധീകരിക്കാന്‍ ഇതിനകം 75 പ്ലാന്റുകളാണ് ചൈനയില്‍ സ്ഥാപിച്ചിരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കും കൃഷിക്കും കുടിവെള്ള ആവശ്യങ്ങള്‍ക്കുമൊക്കെ ഇങ്ങനെ ശുദ്ധീകരിക്കുന്ന ജലം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ കടല്‍ജല ശുദ്ധീകരണരംഗത്ത് കഴുത്തറുപ്പന്‍ മല്‍സരമാണ് നടക്കുന്നത്. ആഗോള കമ്പനികളില്‍ പലരും ഈ രംഗത്ത് വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. രണ്ടു തരം സാങ്കേതികവിദ്യകളാണ് ശുദ്ധീകരണത്തിനായി ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ ദശകത്തില്‍ ഈ മേഖലയില്‍ വമ്പിച്ച സാങ്കേതിക പുരോഗതി നേടിയതായാണ് വിദഗ്ധര്‍ പറയുന്നത്. പ്രശ്‌നം ഒന്നു മാത്രമേയുള്ളൂ. ഒരുകാലത്ത് സുലഭമായി, സൗജന്യമായി പ്രകൃതി കനിഞ്ഞുനല്‍കിയ ശുദ്ധജലം ഇനി കുത്തകക്കമ്പനികളുടെ കറവപ്പശുവായി മാറും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss