|    May 24 Wed, 2017 9:54 am
FLASH NEWS

കുടവെച്ചൂരില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി

Published : 29th July 2016 | Posted By: SMR

വൈക്കം: കുടവെച്ചൂരില്‍ കടയുടെ പുറകില്‍ സൂക്ഷിച്ച വന്‍ പുകയില ഉല്‍പ്പന്ന ശേഖരം പിടികൂടി.  ഔട്ട്‌പോസ്റ്റിനു സമീപം പലചരക്കു വ്യാപാരം നടത്തുന്ന സുനില്‍കുമാറിന്റെ പലചരക്കു കടയോടു ചേര്‍ന്നുള്ള പുരയിടത്തിന്റെ മറവില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് വൈക്കം എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
ഇന്നലെ വൈകീട്ട് നാലിന് എക്‌സൈസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നു മറ്റും ബസ്സുകളിലാണ് ഇവ എത്തിച്ചതെന്ന് സംശയിക്കുന്നു. പിടിച്ചെടുത്തവയില്‍ 2000 പായ്ക്കറ്റ് സിഗരറ്റ് ഉല്‍പ്പന്നങ്ങളും, 200 കിലോയോളം പുകയിലയും ഉള്‍പ്പെടും. കടയുടമക്കെതിരേ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രഘുനാഥന്‍, പിആര്‍ രാജു, പി എം മനോജ്കുമാര്‍, എ എസ് ദീപേഷ്, ടി എസ് സുമിനമോള്‍, സേവ്യര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day