|    Mar 26 Sun, 2017 5:08 am
FLASH NEWS

കുടകില്‍ മലയാളി വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച; ഏഴു മലയാളികള്‍ അറസ്റ്റില്‍

Published : 15th September 2016 | Posted By: Navas Ali kn

knr_gl_kudak_kavarcha_iritty_160915193133657

ഇരിട്ടി: കുടകില്‍ മലയാളി വ്യാപാരിയെ ആക്രമിച്ച് 38 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മലയാളികളായ ഏഴുപേരെ വീരാജ്‌പേട്ട ഡിവൈഎസ്പി ശാന്തമല്ലപ്പയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശി വിശാഖ്(27), ഇരിട്ടി ചീനിക്കാട്ടെ അജിത്ത്(28), മാനന്തവാടിയിലെ ശയണ്‍കുമാര്‍(29), അരുണ്‍ കുമാര്‍(25), കോഴിക്കോട് സ്വദേശി നിഖില്‍ കുമാര്‍(25), തലശ്ശേരിയിലെ മുനാഫ്(27), കണ്ണൂര്‍ സ്വദേശി ഷൗക്കത്ത്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു 30 ലക്ഷം രൂപയും കവര്‍ച്ചയ്ക്ക് ഉപയോഗിച്ചതെന്നു സംശയിക്കുന്ന രണ്ടു ബൈക്കുകളും കാറുകളും പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 16നു ശ്രീമംഗലയ്ക്കു സമീപം നാല്‍ക്കേരി ജങ്ഷനിലാണു കേസിനാസ്പദമായ സംഭവം. വ്യാപാരിയായ താമരശ്ശേരി സ്വദേശി ആസിഫ് തന്റെ ഇന്നോവ കാറില്‍ മൈസൂരില്‍ നിന്നു ശ്രീമംഗല-കൂട്ട വഴി താമരശ്ശേരിയിലേക്കു പോവുമ്പോള്‍ രാത്രി 12.45ഓടെയായിരുന്നു ആക്രമണം. നാല്‍ക്കേരി ജങ്ഷനില്‍ വച്ച് കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും കാറിലുണ്ടായിരുന്ന 38 ലക്ഷം രൂപ കൊള്ളയടിക്കുകയുമായിരുന്നു. ആസിഫിന്റെ പരാതി പ്രകാരം വീരാജ്‌പേട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഘത്തിലെ പ്രധാന കണ്ണിയായ ഇരിട്ടി സ്വദേശി അജിത്തിനെ സേലത്ത് നിന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സംഘത്തിലുള്‍പ്പെട്ട മറ്റു ഒമ്പത് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ബംഗളൂരു-മൈസൂര്‍-ഗോണിക്കുപ്പ ഹൈവേകളിലും മറ്റും നടക്കുന്ന കവര്‍ച്ച സംഭവങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായും കുടക് എസ്പി രാജേന്ദ്രപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

(Visited 620 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക