|    Sep 26 Wed, 2018 12:06 pm
Home   >  Todays Paper  >  page 7  >  

കുടകിലും മഴ തുടരുന്നു; ഉരുള്‍പൊട്ടലില്‍ ആറു മരണം

Published : 19th August 2018 | Posted By: kasim kzm

മടിക്കേരി: മഴ ശക്തമായതോടെ കര്‍ണാടകയിലെ കുടക്, മടിക്കേരി പ്രദേശങ്ങളും ദുരിതമുഖത്ത്. കുടകില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് തകര്‍ന്നുവീണ് രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞുള്‍പ്പെടെ ആറുപേര്‍ മരിച്ചു. വ്യാഴാഴ്ച കടകേരിയിലുണ്ടായ ഉരുള്‍പൊട്ടലി ല്‍ മൂന്നുപേരും ജോദുപാല, മുവതൊക്‌ലു എന്നിവിടങ്ങളില്‍ രണ്ടുപേരും മരിച്ചു. ജോഡുപാലയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് നിന്ന് 300ഓളം പേരെ സുള്യയിലെ സംപാജെ, അറന്‍തോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാംപിലുണ്ട്. അതേസമയം സംസ്ഥാനസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തിന്റെ ഉള്‍പ്പെടെയുള്ള സഹായം ആവശ്യപ്പെട്ടെങ്കിലും ആയിരങ്ങള്‍ പലയിടത്തും ഒറ്റപ്പെട്ടുകിടക്കുകയാണ്. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലാണ്. ഇതുമൂലം അധികൃതരെയോ ബന്ധുക്കളെയോ ബന്ധപ്പെടാനും പറ്റുന്നില്ല. പലയിടത്തും ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുന്നതായാണു വിവരം. എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെയും സൈന്യത്തിന്റെയും രക്ഷാപ്രവര്‍ത്തനം മേഖലയില്‍ പുരോഗമിക്കുകയാണ്. 12 നാവികസേന നീന്തല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss