|    Jun 18 Mon, 2018 9:17 am
FLASH NEWS

കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി ഉദ്ഘാടനം ചെയ്തു

Published : 15th October 2016 | Posted By: Abbasali tf

ഓയൂര്‍: കേരള സംസ്ഥാന പൗള്‍ട്രി വികസനകോര്‍പറേഷനും വെളിനല്ലൂര്‍ ഗ്രാപ്പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിക്ക് ചെറിയവെളിനല്ലൂര്‍ കെപിഎം സ്‌കൂളില്‍ തുടക്കമായി. സംസ്ഥാന മൃഗസംരക്ഷണം-ക്ഷീരവകുപ്പ് മന്ത്രി കെ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. എംഎല്‍എ മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. മുട്ട ഉല്‍പ്പാദനത്തിലും കോഴിയിറച്ചി ഉല്‍പ്പാദനത്തിലും സ്വയംപര്യാപ്ത ലക്ഷ്യം വച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി. ഒരു കുട്ടിക്ക് അഞ്ച് കോഴിക്കുഞ്ഞ് എന്ന നിലയില്‍ 5000 കോഴികളെയാണ് സ്‌കൂളില്‍ വിതരണം ചെയ്തത്. ചടങ്ങില്‍ കെപ്‌കോ എം ഡി ഡോ.വി സുനില്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ കുട്ടപ്പന്‍ചെട്ടിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെംബര്‍ ടി ഗിരിജകുമാരി, വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ നിര്‍മ്മല, ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍, ബ്ലോക്ക് മെംബര്‍ എസ് എസ് ശരത്, വെളിനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് നൗഷാദ്, വാര്‍ഡ് മെംബര്‍ ജെയിംസ് എന്‍ ചാക്കോ, പിടിഎ പ്രസിഡന്റ് അജിത് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss