|    Dec 15 Sat, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുഞ്ഞുങ്ങള്‍ക്ക് നിയന്ത്രണം; നയം തിരുത്താന്‍ ചൈന

Published : 29th August 2018 | Posted By: kasim kzm

ബെയ്ജിങ്: ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം ചൈന പിന്‍വലിച്ചേക്കുമെന്ന് സൂചന. ദശാബ്ദങ്ങളായി ചൈനയില്‍ തുടരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന വാര്‍ത്ത ഔദ്യോഗിക മാധ്യമം തന്നെയാണ് പുറത്തുവിട്ടത്.
ശിശുജനന നിരക്കില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നയം എടുത്തുകളയാന്‍ ചൈന ശ്രമിക്കുന്നതെന്നാണ് സൂചന. 2020ല്‍ വാര്‍ഷിക പാര്‍ലമെന്റ് ചേരുമ്പോള്‍ പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കും. ലോകമാകെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979ല്‍ ചൈന നടപ്പാക്കിയ ഒറ്റക്കുട്ടി നയം.
ഒരു കുടുംബത്തിന് ഒന്നിലേറെ കുട്ടികളുണ്ടെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്നതിനാല്‍ സ്ത്രീകള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ഗര്‍ഭനിരോധന ശസ്ത്രക്രിയകള്‍ക്കും വിധേയരാവുന്നത് വ്യാപകമായിരുന്നു. അനിയന്ത്രിതമായി വളരുന്ന ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ചൈന നയം നടപ്പാക്കിയത്.
എന്നാല്‍, 2016ല്‍ ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെ ആവാം എന്ന തരത്തില്‍ നയത്തില്‍ ഇളവ് കൊണ്ടുവന്നിരുന്നു. കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ലിംഗ സംതുലനത്തെ ബാധിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത് വൃദ്ധരായവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുകയും യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്തു. ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നു കണ്ടതിനാണ് നയം മാറ്റുന്നതെന്നാണ് സൂചന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss