|    Oct 23 Tue, 2018 7:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന സംഘം പിടിയില്‍

Published : 27th September 2017 | Posted By: fsq

 

താനെ: കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന സംഘം താനെ പോലിസിന്റെ പിടിയിലായി. ആറു സ്ത്രീകളുള്‍െപ്പടെ എട്ടുപേരെയാണ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കൈക്കുഞ്ഞുങ്ങളുമായി പോവുന്ന സ്ത്രീയെയും പുരുഷനെയും ചോദ്യം ചെയ്തപ്പോഴാണ്, ഒരുമാസം പ്രായമായ കുഞ്ഞിനെ മുംബൈയിലെ ഒരാള്‍ക്ക് 1.35 ലക്ഷത്തിനു വില്‍ക്കാന്‍ വന്നതാണെന്ന് ഇവര്‍ സമ്മതിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ നിതിന്‍ താക്കറെ പറഞ്ഞു. യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പ്ര റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും രാത്രിയോടുകൂടി പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ താനെയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും താക്കറെ പറഞ്ഞു.അതേസമയം, രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നു കാണാതായ 70,000ലധികം കുട്ടികളെ ഓപറേഷന്‍ സ്‌മൈല്‍ മുഖേന ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കൗമാര-ബാലവേലകള്‍ സംബന്ധിച്ചു ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കാണാതായ കുട്ടികളെ കണ്ടെത്താനും അവരെ പുനരധിവസിപ്പിക്കാനുമായി 2015 ജനുവരിയില്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഓപറേഷന്‍ സ്‌മൈല്‍ ആണ് കുട്ടികളെ കണ്ടെത്തിയത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ബാലവേലയില്ലാത്ത ഇന്ത്യയാക്കി മാറ്റുമെന്നും അതിനായി എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss