|    Sep 21 Fri, 2018 10:54 pm
FLASH NEWS

കുഞ്ഞിപ്പള്ളി മഹല്ല് ജനറല്‍ ബോഡിമെംബര്‍ഷിപ്പ് വിതരണത്തില്‍ ക്രമക്കേടെന്ന് പരാതി

Published : 22nd January 2017 | Posted By: fsq

 

വടകര: ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി മെംബര്‍ഷിപ്പ് വിതരണത്തില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. ഇത് സംബന്ധിച്ച് മഹല്ല് സംരക്ഷണ ജനകീയവേദി ഭാരവാഹികള്‍ ചോമ്പാല പോലിസില്‍ പരാതി നല്‍കി. 2016-17 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലേക്കുള്ള മെംബര്‍ഷിപ്പ് വിതരണത്തിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 12 മുതല്‍ 15 വരെയായിരുന്നു മെംബര്‍ഷിപ്പ് വിതരണം. അഞ്ചാം പീടിക പ്രദേശവാസികള്‍ക്കായി നജ്മുല്‍ ഹുദാ മദ്‌റസാ ഹാളില്‍ വച്ച് മെംബ ര്‍ഷിപ്പ് വിതരണം നടന്നുകൊണ്ടിരിക്കെ 650 മുതല്‍ 700 വരെയുള്ള മെംബര്‍ഷിപ്പ് രസീതി അടങ്ങുന്ന ബുക്ക് മോഷ്ടിച്ചു കളഞ്ഞതായാണ് പരാതി ഉയര്‍ന്നത്. മഹല്ല് പരിധിയിലെ 18 വയസ്സ് തികഞ്ഞ പുരുഷന്‍മാര്‍ നേരിട്ട് വന്ന് മെംബര്‍ഷിപ്പ് വാങ്ങണമെന്നാണ് നിയമം. നിലവിലെ ഭരണസമിതിയിലെ ഒരു വിഭാഹവും മറ്റുള്ളവര്‍ മഹല്ല് സംരക്ഷണ ജനകീയ വേദിയിലുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവിലെ കമ്മിറ്റിക്ക് അനുകൂലമായ ആളുകള്‍ നേരിട്ട് വന്ന് മെംബര്‍ഷിപ്പ് വാങ്ങാതിരുന്നപ്പോഴാണ് അവര്‍ക്ക് നല്‍കുന്നതിന് വേണ്ടി ബുക്ക് മോഷ്ടിക്കപ്പെട്ടിട്ടുള്ളന്നതാണെന്ന ആരോപണം. ആ സമയം തന്നെ ഒരു വിഭാഗം വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടെങ്കിലും കാണാതായ ബുക്ക് ലഭിച്ചിരുന്നില്ല. ഇതോടെയാണ് ചോമ്പാല പോലിസില്‍ പരാതി നല്‍കി. ചോമ്പാല എസ്‌ഐ എന്‍ പ്രജീഷ് നിലവിലെ ഭാരവാഹികളെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഫെബ്രുവരി 26നാണ്  ജനറല്‍ ബോഡി നിശ്ചയിച്ചിട്ടുള്ളത്. കുഞ്ഞിപ്പള്ളി മഹല്‍ ജനറല്‍ ബോഡി യോഗം, മെംബര്‍ഷിപ്പ് വിതരണം ജനാധിപത്യ രീതിയില്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് മഹല്ല് സംരക്ഷ ജനകീയ വേദി ആവശ്യപ്പെട്ടു. പ്രസിഡന്റ് ചെറിയ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുബാസ് കല്ലേരി, സാലിം പുനത്തില്‍, കെ പി ഷറഫുദ്ദീന്‍, അഷറഫ്, എ കെ സൈനുദ്ദീന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss