|    Jun 19 Tue, 2018 3:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുഞ്ഞിന് കുത്തിവയ്പ് നല്‍കിയില്ല; മാതാവ് ജയിലില്‍

Published : 6th October 2017 | Posted By: fsq

 

വാഷിങ്ടണ്‍: മകനു കുത്തിവയ്പു നല്‍കാന്‍ വിസമ്മതിച്ച മാതാവിനു മിഷിഗണില്‍ ജയില്‍ശിക്ഷ. കുട്ടിയുടെ പിതാവ് കുത്തിവയ്പു നല്‍കാന്‍ അനുമതി നല്‍കിയിട്ടും അതു നിരസിച്ചതിനാണു കോടതി റബീക്കാ ബ്രഡോവ് എന്ന സ്ത്രീയെ ശിക്ഷിച്ചത്. കുട്ടിയുടെ സംരക്ഷണ ചുമതല കോടതി പിതാവിനെ എല്‍പ്പിച്ചു. മിഷിഗണില്‍ തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് കുട്ടികള്‍ക്കു കുത്തി—വയ്പ് നല്‍കാതിരിക്കാനും സമയം ദീര്‍ഘിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. കുഞ്ഞിന്റെ ജനനസമയത്ത് കുത്തിവയ്പുകള്‍ക്ക് കാലതാമസം വരുത്താനായിരുന്നു ദമ്പതികളുടെ തീരുമാനം. എന്നാല്‍ 2008ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നീട് പിതാവ് കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മാതാവ് തയ്യാറായിരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss