|    Aug 22 Wed, 2018 1:36 am
FLASH NEWS
Home   >  Kerala   >  

കുഞ്ഞിന്റെ അച്ഛനാരാണെന്നു സരിതയോട് സോളാര്‍ കമ്മിഷന്‍

Published : 15th December 2015 | Posted By: G.A.G

കൊച്ചി : ജയിലില്‍വെച്ചു പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന സോളാര്‍ കമ്മീഷന്റെ ചോദ്യത്തെത്തുടര്‍ന്ന്  സരിത പൊട്ടിക്കരഞ്ഞു. കുഞ്ഞിന്റെ അച്ഛനാരെന്നത് വ്യക്തിപരമായ കാര്യമാണെന്ന് വ്യക്തമാക്കിയ സരിത ചോദ്യത്തിന് മറുപടി പറയാന്‍ തയ്യാറായില്ല.
ബിജു രാധാകൃഷ്ണനും താനും തമ്മില്‍ ഭാര്യാ ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ലെന്നും ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നും സരിത മൊഴി നല്‍കി.ആദ്യ വിവാഹബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും അവര്‍ അറിയിച്ചു. കമ്മീഷന്റെ ചോദ്യംചെയ്യലിനിടെ സരിതയുടെ മൂക്കില്‍ നിന്നും രക്തം വന്നതിനെത്തുടര്‍ന്ന് കമ്മീഷന്‍ അവരെ പോകാന്‍ അനുവദിച്ചു. നാളെ വീണ്ടും ഹാജരാകാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
രക്തസമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്നാണ് രക്തം വന്നതെന്ന് സരിത വിശദീകരിച്ചുവെങ്കിലും അവരെ പരിശോധിച്ച കമ്മീഷന്‍ ജീവനക്കാരി മൂക്കിനകത്ത് മുറിവുണ്ടെന്നാണ് അറിയിച്ചത്. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന മുഖപ്രസംഗങ്ങള്‍ അഭിഭാഷകന്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കമ്മീഷന്‍ മണ്ടനല്ലെന്നും മുഖപ്രസംഗമെഴുതുന്നത്ര എളുപ്പമല്ല തന്റെ ജോലിയെന്നും കമ്മീഷന്‍ പറഞ്ഞു. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയതിനെക്കുറിച്ച് ഹൈക്കോടതി ഇന്ന്് സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss