|    Mar 24 Fri, 2017 1:57 am
FLASH NEWS

കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് തടവ്

Published : 6th May 2016 | Posted By: SMR

ജൊഹാനസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ 19 മാസം പ്രായമുള്ള കുഞ്ഞിനെ 340 ഡോളറിനു വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് അഞ്ചു വര്‍ഷം തടവ്. 20കാരിയായ മാതാവിന് വീട്ടുതടങ്കലാണ് കോടതി വിധിച്ചിരിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷാര്‍ഥം അമ്മയുടെ പേരു പുറത്തുവിട്ടിട്ടില്ല. ഗുംത്രീ എന്ന വെബ്‌സൈറ്റിലൂടെ കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിനെ വില്‍ക്കാന്‍ യുവതി പരസ്യം നല്‍കിയത്. അയല്‍വാസി വിവരമറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവര്‍ പിടിയിലാവുന്നത്. മനുഷ്യക്കടത്തിന് ജീവപര്യന്തവും പിഴയുമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയെങ്കിലും ഇവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോടതി ശിക്ഷയില്‍ ഇളവു വരുത്തുകയായിരുന്നു.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക