|    Dec 16 Sun, 2018 10:42 pm
FLASH NEWS
Home   >  Pravasi   >  

കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച മാതാവിനെ നാടു കടത്തി

Published : 21st August 2016 | Posted By: mi.ptk

ഷാര്‍ജ:  ഇരട്ട കുട്ടികളിലൊന്നിനെ വില്‍പ്പന നടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ മാതാവിനെ നാട് കടത്തി. അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെയാണ് ഈ യുവതി വില്‍ക്കാന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞ് വേഷം മാറിയെത്തിയ പോലീസ് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേനെയാണ് മാതാവിനെ സമീപിച്ചത്. കുഞ്ഞിനെ പോറ്റാന്‍ പണമില്ലാത്തതിനാലാണ് വില്‍പ്പന നടത്താന്‍ ശ്രമിച്ചതെന്നാണ് യുവതി മൊഴി നല്‍കിയിരുന്നത്. 2500 ദിര്‍ഹമാണ് പ്രതിഫലമായി ഈ യുവതി ആവശ്യപ്പെട്ടിരുന്നത്. ഷാര്‍ജ പ്രാഥമിക കോടതിയാണ് യുവതിയെ നാട് കടത്താന്‍ ഉത്തരവിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss