|    May 24 Wed, 2017 11:51 am
FLASH NEWS

കുഞ്ഞിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മാതാവിന് മര്‍ദനം

Published : 17th August 2016 | Posted By: SMR

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ കുഞ്ഞിനൊപ്പം പുറത്തിറങ്ങിയ മാതാവിനുനേരെ കുട്ടിയെ തട്ടിക്കൊണ്ടുപോവുന്ന സംഘാംഗമെന്ന് സംശയിച്ച് ആള്‍കൂട്ടത്തിന്റെ മര്‍ദനം. മാതാവും കുട്ടിയും തമ്മില്‍ കാഴ്ചയില്‍ സാമ്യതയില്ലാത്തതിനെത്തുടര്‍ന്നാണ് അവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിച്ച് ആക്രമണമുണ്ടായത്.
ആക്രമണത്തിനിരയായ സാദിയ എന്ന യുവതി ഇരുണ്ട നിറക്കാരിയും ഒപ്പമുണ്ടായിരുന്ന മകന്‍ വെളുത്ത നിറക്കാരനുമായിരുന്നുവെന്ന് ഡോണ്‍ പത്രത്തിലെ റിപോര്‍ട്ടില്‍ പറയുന്നു. ഒരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സ്ത്രീയെ വളഞ്ഞതെന്നും തുടര്‍ന്ന് കുട്ടി ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day