|    Aug 18 Fri, 2017 6:04 pm
FLASH NEWS
Home   >  News now   >  

കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി കൊറിയര്‍ ചെയ്തു;മാതാവ് പിടിയില്‍

Published : 12th August 2017 | Posted By: mi.ptk

ബെയ്ജിങ്: കുഞ്ഞിനെ ജീവനോടെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത മാതാവ് പിടിയില്‍. 24കാരിയായ ലൂ ആണ് പിടിയിലായത്. ചൈനയിലെ ഫൂച്ചൗവില്‍ കഴിഞ്ഞദിവസമാണ് സംഭവം.
പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് കുഞ്ഞിനെ പൊതിഞ്ഞശേഷം അനാഥാലയത്തിന്റെ വിലാസമെഴുതി കൊറിയറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. കവറിലെന്താണെന്ന് പലതവണ ചോദിച്ചിട്ടും ലൂ മറുപടി നല്‍കിയില്ലെന്ന് കൊറിയറുകാരന്‍ പറഞ്ഞു. പിന്നീട് പൊതിയില്‍ നിന്ന് അനക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തതായി പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക