|    Aug 14 Tue, 2018 12:02 pm
FLASH NEWS
Home   >  National   >  

കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് വലിച്ചെറിഞ്ഞശേഷം യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

Published : 6th June 2017 | Posted By: mi.ptk

ഗുരുഗ്രാം: ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചു.
ഭര്‍ത്താവുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെയാണ് മൂന്നംഗ സംഘം പീഡിപ്പിച്ചത്.
താന്‍ കയറുമ്പോള്‍ ഓട്ടോയില്‍ മറ്റ് മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നു. ഇവര്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ താന്‍ എതിര്‍ത്തു. ഈ സമയം കുഞ്ഞ് കരയാന്‍ തുടങ്ങി. തുടര്‍ന്ന് അക്രമികള്‍ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേക്ക് സമീപത്തുവച്ച് തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും യുവതി പോലീസിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss