|    Oct 20 Fri, 2017 9:02 am
FLASH NEWS

കുഞ്ഞാലി മരക്കാരും സൈനുദ്ദീന്‍ മഖ്ദൂമും മതേതരത്വത്തിന്റെ മാതൃക: കെകെഎന്‍ കുറുപ്പ്

Published : 7th August 2017 | Posted By: fsq

 

പയ്യോളി: ചരിത്ര നിര്‍മിതിയി ല്‍ പങ്കാളികളായ പ്രധാനികളെ നിക്ഷിപ്തതാല്‍പര്യത്തിനു വേണ്ടി മാറ്റി നിര്‍ത്തുകയാണെന്നും യഥാര്‍ഥ ചരിത്രം വേണ്ടവിധം പഠിപ്പിക്കുന്നില്ലെന്നും ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ്. പയ്യോളി കുഞ്ഞാലിമരക്കാര്‍ നഗരില്‍ ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് ആചരിച്ചുവരുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുത്തുക മുതലാളിമാര്‍ക്കു വേണ്ടി രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തികൊടുക്കുകയാണ് എക്കാലവും ചെയ്തത്. കുഞ്ഞാലി മരക്കാരുടേയും സൈനുദ്ദീന്‍ മഖ്ദൂമിന്റേയും ചരിത്രം വേണ്ടവിധം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടിയില്ല. മത സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു പണ്ഡിതനായിരുന്നു മഖ്ദും. മതത്തിന്റ ആചര്യനായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ തലവനായി സാമൂതിരി രാജാവിനെ അംഗീകരിക്കാനും മഖ്ദും തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ മെമ്പര്‍ എ വി അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, ബാബു ഓഞ്ചിയം, യു വി മാധവന്‍, സമദ് പെരുമുഖം,  ഒ പി അഷ്‌റഫ്,ഹര്‍ഷാദ് ദാരിമി, അഹമ്മദ് ഫൈസി കടലൂര്‍സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക