|    Jun 22 Fri, 2018 10:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഹരജി തള്ളി

Published : 12th August 2017 | Posted By: fsq

 

കൊച്ചി: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടതിനെതിരേ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ചേര്‍ത്തില്ലെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജി സമര്‍പ്പിച്ച ഹരജിയാണ് പ്രാരംഭ വാദം കേട്ടശേഷം തന്നെ കോടതി തള്ളിയത്. സത്യവാങ്മൂലത്തില്‍ രണ്ട് കോളം ഒഴിച്ചിട്ടതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഷാജി ചൂണ്ടിക്കാട്ടിയത്. ഹരജിയില്‍ 10 അപാകതകളെങ്കിലുമുണ്ടെന്നും ശരിയായ രീതിയിലില്ല ഹരജി സമര്‍പ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. ഒറിജിനലോ സാക്ഷ്യപ്പെടുത്തിയതോ ആയ സത്യവാങ്മൂലമല്ല സാധാരണ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് മാത്രമാണ് ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ളതെന്നും വാദിച്ചു. ഇതുള്‍പ്പെടെ സത്യവാങ്മൂലത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അപാകതയില്ലെന്ന വാദങ്ങള്‍  അംഗീകരിച്ച കോടതി ഹരജി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss