|    Feb 22 Thu, 2018 12:55 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കുഞ്ഞാലന്റെ മൂന്നാമത്തെ മകനും വൃക്കരോഗത്തിന് കീഴടങ്ങി

Published : 27th October 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി:  പാവുക്കോണം കോട്ടക്കുളം കൂരിയാടിയില്‍ കുഞ്ഞാലന്റെ  ആണ്‍മക്കളില്‍  മുന്നാമനെയും വൃക്ക രോഗം കീഴ്‌പ്പെടുത്തി. വൃക്ക രോഗത്തിന് ചികില്‍സയിലായിരുന്ന മകന്‍  നാസിഖ്(19) ആണ്  ചൊവ്വാഴ്ചമരണപ്പെട്ടത്.രണ്ടാമത്തെ മകനെ രോഗം കീഴ്‌പ്പെടുത്തിയതിന്റെ ആഘാതത്തില്‍ നിന്നു കരകയറുന്നതിനു മുമ്പാണ് മുന്നാമകനെയും  അതേ രോഗം കവര്‍ന്നെടുത്തത്.
മൂന്ന് വര്‍ഷം മുമ്പ് കുഞ്ഞാലന്റെ മൂത്തമകന്‍ ഫൈസല്‍ വൃക്ക രോഗം  പിടിപെട്ട് മരിച്ചിരുന്നു.  പിന്നീട്  ആണ്‍ മക്കളില്‍ രണ്ടാമനായ അലി അസ്‌കറിന്   രോഗം പിടിപെടുകയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ നാല് മാസം മുമ്പ് വൃക്ക മാറ്റിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 16 ദിവസം മുമ്പ് അലി  അസ്‌കറും മരണത്തിന് കീഴടങ്ങി. ഇതിന് തൊട്ടുപിന്നാലെയാണ് ഇതേ അസുഖത്താല്‍ ചികില്‍സയിലായിരുന്ന ഇളയ മകന്‍  നാസിഖിനെയും വിധി തട്ടിയെടുത്തത്. നാസിഖിന്റെ സഹോദരന്‍ അലി അക്ബറും  ഇതേ രോഗത്തിന് ചികില്‍സയിലാണ്. മാതാവ് ആസിയ.  മറ്റ് സഹോദരങ്ങള്‍ ഫൗസിയ, ഖൈറുന്നിസ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss