|    Aug 16 Thu, 2018 11:36 am

കുഞ്ഞാമിന വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി

Published : 31st March 2018 | Posted By: kasim kzm

ഇരിക്കൂര്‍: മൃഗീയമായി കൊലപ്പെട്ട ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ മെരടന്‍ കുഞ്ഞാമിന വധക്കേസിലെ പ്രതികളെ ഊര്‍ജിതാന്വേഷണം നടത്തി ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ഇരിക്കൂര്‍ ലോക്കല്‍ സെക്രട്ടറി എം ബാബുരാജ് നല്‍കിയ നിവേദനത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് സുപ്രധാനമായ തീരുമാനം. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിതശ്രമം തുടങ്ങിയതായും മുഖ്യമന്ത്രി അ റിയിച്ചു. ഇരിക്കൂര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 32/16 കേസിന്റെ അന്വേഷണം നിലച്ചിരുന്നു. മട്ടന്നൂര്‍ സിഐക്കും ഇരിക്കൂര്‍ എസ്‌ഐക്കുമായിരുന്നു അന്വേഷണച്ചുമതല. ഇവരെ സഹായിക്കാന്‍ ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള സംഘവുമുണ്ടായിരുന്നു. കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സിദ്ദീഖ് നഗറിലെ കുഞ്ഞാമിന ഉമ്മയുടെ സ്വന്തം വീടിനോടു ചേര്‍ന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച മൂന്നംഗ സംഘമായിരിക്കാം കൊലയ്ക്കു പിന്നിലെന്നാണ് പോലിസിന്റെ നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss