|    Nov 22 Wed, 2017 7:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുഞ്ഞാതിയുടെ സങ്കടം ഹൈക്കോടതി കേട്ടു ; മലബാര്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി

Published : 7th November 2017 | Posted By: fsq

 

കൊച്ചി: നൂറു വയസ്സ് പിന്നിട്ട കുഞ്ഞാതിയുടെ സങ്കടം ഹൈക്കോടതി കേട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ അലക്ക് ജീവനക്കാരി കുഞ്ഞാതിക്ക് മതിയായ വേതനം നല്‍കുന്നില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ വിഷയം പരിഗണനയ്‌ക്കെടുത്ത ഡിവിഷന്‍ ബെഞ്ച് മലബാര്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം തെക്കുമ്പാട് വീരചാമുണ്ഡി ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാരിയാണ് 102 വയസ്സുകാരിയായ കുഞ്ഞാതി. 75 വര്‍ഷമായി അലക്ക് ജോലി നോക്കുന്ന ഇവര്‍ക്ക് പ്രതിമാസം ലഭിക്കേണ്ട 3148 രൂപ പോലും കൃത്യമായി കിട്ടിയിരുന്നില്ല. ഇതു ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേവസ്വം ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കാന്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക