|    Jan 22 Sun, 2017 5:53 pm
FLASH NEWS

കുഞ്ഞന്‍മാരെങ്കിലും ക്യൂബ വന്‍ സംഘവുമായി റിയോയിലേക്ക്

Published : 2nd August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: രാജ്യത്തിന്റെ വലുപ്പത്തില്‍ കുഞ്ഞന്‍മാരാണെങ്കിലും റിയോ ഒളിംപിക്‌സില്‍ ക്യൂബയെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. 120 പേരടങ്ങുന്ന വന്‍ സംഘവുമായാണ് ക്യൂബ റിയോയിലെത്തുന്നത്. ചില അദ്ഭുത പ്രകടനങ്ങള്‍ തങ്ങള്‍ക്കു നടത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
39 അത്‌ലറ്റുകളാണ് ക്യൂബ യ്ക്കായി ട്രാക്കിലും ഫീല്‍ഡിലുമായി മല്‍സരിക്കുക. 24 പുരുഷ താരങ്ങളും 15 വനിതാ താരങ്ങളും ഇതിലുള്‍പ്പെടുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഭേദപ്പെട്ട പ്രകടനമാണ് ക്യൂബ കാഴ്ചവച്ചത്. രണ്ടു മെഡലുകള്‍ സ്വന്തമാക്കാന്‍ അവര്‍ക്കായിരുന്നു. പോള്‍വാള്‍ട്ടില്‍ യാരിസ്‌ലെ സി ല്‍വ വെള്ളിയും ഡെകാത്‌ലണി ല്‍ ലിയോണെല്‍ സുവാറസ് വെങ്കലവുമാണ് ക്യൂബയ്ക്കായി നേടിയത്. കഴിഞ്ഞ തവണ സ്വര്‍ണം കൈവിട്ടെങ്കിലും ഇത്തവണ റിയോയില്‍ ഇതു തിരിച്ചുപിടിക്കാനുള്ള കഠിനാധ്വാനത്തിലാണ് ക്യൂബന്‍ സംഘം.
ലണ്ടന്‍ ഒളിംപിക്‌സിലെ മെഡല്‍ വിജയികളായ സില്‍വയും സുവാറസും റിയോയിലും മല്‍സരിക്കുന്നുണ്ട്. 2015ലെ ലോക ഡിസ്‌കസ് ത്രോ ചാംപ്യനായ ഡെനിയ കബാല്ലെറോ, ടീമംഗം യെമെ പെരസ് എന്നിവരാണ് ക്യൂബയുടെ മറ്റു മെഡല്‍ പ്രതീക്ഷകള്‍.
ഒരു സ്വര്‍ണമടക്കം മൂന്നു മുതല്‍ നാലു വരെ മെഡലുകള്‍ റിയോയില്‍ ക്യൂബയ്ക്കു കരസ്ഥമാക്കാനാവുമെന്നാണ് മുന്‍ ദേ ശീയ താരം ലിലിയന്‍ സിദിന്റെ അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക