|    Dec 18 Mon, 2017 12:46 pm

കുച്ചിപ്പുടി വേദിയില്‍ സംഘര്‍ഷം

Published : 8th December 2017 | Posted By: kasim kzm

മൂവാറ്റുപുഴ: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനിടെ വിധികര്‍ത്താക്കള്‍ക്കെതിരേ കൈക്കൂലി ആരോപണം സംഘര്‍ഷത്തില്‍ കലാശിച്ചു. നൃത്തമല്‍സരങ്ങള്‍ ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നു എന്ന ആക്ഷേപം് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതോടെ മല്‍സരാര്‍ഥിയായ മകളെ സ്‌റ്റേജില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊല്ലുമെന്ന ഭീഷണിയുയര്‍ത്തി പ്രതിഷേധവുമായി രക്ഷിതാവ് നിലകൊണ്ടത് വലിയ ഭീതിയും സൃഷ്ടിച്ചു.ഏറെ നേരത്തെ വാക്കുതര്‍ക്കത്തിന് ശേഷവും അധികൃതര്‍ ഒരു നിലപാടും സ്വീകരിക്കാതിരുന്നതാണ് മല്‍സരാര്‍ഥിയുടെ പിതാവിനെ പ്രകോപിതനാക്കിയത്. മാധ്യമപ്രവര്‍ത്തകരുടേയും സദസ്സില്‍ ഉണ്ടായിരുന്നവരുടെയും സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് രക്ഷിതാവിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത്.    ഉച്ചയ്ക്ക് രണ്ട് മണിയോടടുത്ത് യുപി വിഭാഗം കുച്ചിപ്പുടി മല്‍സരം നടന്ന വെള്ളൂര്‍ക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്. വിധികര്‍ത്താക്കള്‍ പണം വാങ്ങിയാണ് വിധി പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് മട്ടാഞ്ചേരി പുളിക്കല്‍ ഷമീറാണ് മകള്‍ സഹലക്കൊപ്പം വേദിയില്‍ എത്തി ക്ഷുഭിതനായത്. ഒരുഘട്ടത്തില്‍ താനും മോളും ജീവനോടെ ഇവിടെനിന്ന് പോവുന്നില്ലെന്നും മകളെ എറിഞ്ഞുകൊല്ലാന്‍ പോവുകയാണെന്നും വ്യക്തമാക്കിയശേഷം എടുത്ത് ഉയര്‍ത്തി താഴേക്കിടാന്‍ ശ്രമിച്ചു.    ഉടന്‍ സമീപത്ത് നിന്നിരുന്നവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഷമീര്‍ ഈ നിക്കത്തില്‍നിന്നും പിന്മാറിയത്. തുടര്‍ന്ന് മകളെ സ്‌റ്റേജില്‍ ഇരുത്തുകയും ഒപ്പം വിധി പുന പരിശോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലന്നായിരുന്നു അധികൃതരുടെ നിലപാട്. യുപി വിഭാഗ മല്‍സരങ്ങള്‍ ജില്ലാതലത്തില്‍ അവസാനിക്കും എന്നിരിക്കെ അപ്പിലീനുള്ള അവസരവും ഇല്ല എന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.യുപി വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ്. തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ഥി മീനാഷി സംഗീതിനാണ് കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം ലഭിച്ചത്. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്നും വിധികര്‍ത്താക്കള്‍ സ്വാധീനത്തിനു വഴങ്ങി നല്‍കിയതാണെന്നും സഹലയുടെ പിതാവ് ഷമീര്‍ വാദിച്ചു. സംഭവം പ്രശ്‌നത്തിലേക്ക് നീങ്ങിയതോടെ പോലിസും കൂടുതല്‍ സംഘാടകരും സ്ഥത്തെത്തി. ഏറെനേരം പണിപ്പെട്ടതിനുശേഷമാണ് പിതാവിനെയും ഒപ്പമുണ്ടായിരുന്നവരേയും നിയന്ത്രിക്കാനായത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss