|    Jun 25 Mon, 2018 5:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കുച്ചിപ്പുടിയില്‍ സുജിത് മുന്നേറി; അന്‍ഷാദിനിത് രണ്ടാം വിജയം

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: ചിലങ്ക കെട്ടിയാടിയ ആണ്‍കുട്ടികളില്‍ സുജിത് മുന്നേറിയപ്പോള്‍ അന്‍ഷാദ് അസീസിനിതു രണ്ടാം വിജയം. തന്റെ ശിഷ്യര്‍ ഒന്നാംസ്ഥാനത്തെത്തുന്നത് രണ്ടാംതവണയാണിത്. കുച്ചിപ്പുടിയില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് അന്‍ഷാദിന്റെ ശിഷ്യന്‍ ഒന്നാംസ്ഥാനത്തെത്തിയത്. ഇക്കുറിയും ആ വിജയം ആവര്‍ത്തിച്ചപ്പോള്‍ ഇത് ഇരട്ടനേട്ടമായി. കുച്ചിപ്പുടി വേദിയില്‍ മല്‍സരാര്‍ഥികള്‍ തകര്‍ത്താടിയപ്പോള്‍ അന്‍ഷാദ് അസീസ് നിറഞ്ഞ പ്രാര്‍ഥനയിലായിരുന്നു. വിജയം ഉറപ്പിച്ചായിരുന്നു തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ സുജിത് ലാല്‍ എച്ച്എസ്എസ് വിഭാഗത്തില്‍ ഒരുങ്ങിയത്. ഏഴോളം മല്‍സരാര്‍ഥികള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. ഇവരെല്ലാം കുച്ചിപ്പുടി ഇനത്തില്‍ തന്നെയാണ് രംഗത്തെത്തിയത്. നൃത്തയിനത്തില്‍ കുച്ചിപ്പുടിയില്‍ മാത്രമാണ് അസീസ് പരിശീലനം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പരിശീലിപ്പിച്ച കുട്ടി കുച്ചിപ്പുടിയില്‍ ഒന്നാംസ്ഥാനത്തെത്തിയതോടെ ഇത്തവണ നിരവധി സ്‌കൂളുകളില്‍നിന്നു നൃത്തം പരിശീലിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണങ്ങളെത്തി. നൃത്തത്തിന് ജാതിയും മതവുമില്ലെന്നു പറഞ്ഞു പഠിപ്പിച്ച മാതാപിതാക്കള്‍ തന്നെയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ അന്‍ഷാദിന്റെ ആദ്യപ്രചോദനം. പിന്നീട് പല നൃത്താധ്യാപകരില്‍നിന്നുമായി പരിശീലനം പൂര്‍ത്തിയാക്കി. അക്കാദമിക് യോഗ്യതയ്ക്കു വേണ്ടി ഹൈദരാബാദില്‍ പോയി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് പരിശീലകന്റെ വേഷത്തില്‍ എത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss